പ്രതികളെ കൊന്നത് ഏറ്റുമുട്ടലിലെന്ന് കമ്മീഷണർ; നീതി നടപ്പായെന്ന് പ്രിയങ്കയുടെ കുടുംബം

പ്രതികളെ കൊന്നത് ഏറ്റുമുട്ടലിലെന്ന് കമ്മീഷണർ; നീതി നടപ്പായെന്ന് പ്രിയങ്കയുടെ കുടുംബം

ഹൈദരാബാദിൽ വനിതാ ഡോക്ടറെ ബലാത്സംഗത്തിന് ഇരയാക്കിയ ശേഷം തീയിട്ട് കൊന്ന കേസിലെ നാല് പ്രതികളെയും വെടിവെച്ചു കൊന്ന നടപടി സ്ഥിരീകരിച്ച് പോലീസ്. ഏറ്റുമുട്ടലിനിടെയാണ് പ്രതികൾ കൊല്ലപ്പെട്ടതെന്ന് കമ്മീഷണർ വി സി സജ്ജനാർ അറിയിച്ചു

പുലർച്ചെ 3.30നാണ് പോലീസ് വെടിവെപ്പിൽ പ്രതികൾ കൊല്ലപ്പെട്ടത്. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പ്രതികൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നുവെന്നും പോലീസ് പറയുന്നു. മുഹമ്മദ് ആരിഫ്, ശിവ, നവീൻ, ചെല്ല കേശവലു എന്നിവരാണ് കൊല്ലപ്പെട്ടത്. അറസ്റ്റിലായ പ്രതികൾ റിമാൻഡിൽ കഴിയുകയായിരുന്നു

അതേസമയം നീതി നടപ്പായെന്ന് മരിച്ച വനിതാ ഡോക്ടർ പ്രിയങ്ക റെഡ്ഡിയുടെ കുടുംബം പ്രതികരിച്ചു. പ്രതികളുടെ കൊലപാതകത്തെ പിന്തുണച്ച് നിർഭയ പെൺകുട്ടിയുടെ പിതാവും രംഗത്തുവന്നു. പ്രതികൾ കൊല്ലപ്പെട്ട സ്ഥലത്ത് ഇപ്പോൾ ഉന്നത പോലീസുദ്യോഗസ്ഥർ പരിശോധന നടത്തുകയാണ്

നവംബർ 28ന് രാവിലെയാണ് പ്രിയങ്ക റെഡ്ഡിയുടെ കത്തിക്കരിഞ്ഞ ശരീരം ബംഗളൂരു ഹൈവേക്ക് സമീപത്ത് നിന്നും കിട്ടുന്നത്. 27ന് രാത്രി ജോലി കഴിഞ്ഞു പോകുന്നതിനിടെയാണ് പ്രിയങ്കയെ പ്രതികൾ ആക്രമിക്കുന്നതും കൊലപ്പെടുത്തുന്നതും

 

Share this story