ഉദ്ദവ് താക്കറെ പണിതുടങ്ങി; ബിജെപി നേതാക്കളുടെ പഞ്ചസാര മില്ലുകളുടെ വായ്പാ ഗ്യാരണ്ടി റദ്ദാക്കി മഹാരാഷ്ട്ര സർക്കാർ

ഉദ്ദവ് താക്കറെ പണിതുടങ്ങി; ബിജെപി നേതാക്കളുടെ പഞ്ചസാര മില്ലുകളുടെ വായ്പാ ഗ്യാരണ്ടി റദ്ദാക്കി മഹാരാഷ്ട്ര സർക്കാർ

മഹാരാഷ്ട്രയിൽ ബിജെപി നേതാക്കളുടെ ഉടമസ്ഥതയിലുള്ള ഏഴ് പഞ്ചസാര മില്ലുകളുടെ 300 കോടി രൂപയുടെ വായ്പാ ഗ്യാരണ്ടി സർക്കാർ റദ്ദാക്കി. മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. പങ്കജ മുണ്ടെ ഉൾപ്പെടെയുള്ള ബിജെപി നേതാക്കളുടെ പഞ്ചസാര മില്ലുകളുടെ വായ്പാ ഗ്യാരണ്ടിയാണ് റദ്ദാക്കിയത്.

ദേശീയ സഹകരണ വികസന കോർപറേഷനാണ് ഇവർക്ക് വായ്പ അനുവദിച്ചത്. കഴിഞ്ഞ ദേവേന്ദ്ര ഫഡ്‌നാവിസ് സർക്കാർ ഇതിന് ഗ്യാരണ്ടി നൽകുകയും ചെയ്തു. എന്നാൽ മില്ലുടമകൾ നിബന്ധനകൾ ഒന്നും പാലിക്കുന്നില്ലെന്ന വിലയിരുത്തലിലാണ് സംസ്ഥാന സർക്കാർ ഗ്യാരണ്ടി പിൻവലിച്ചത്.

പങ്കജ മുണ്ടെയുടെ ഉടമസ്ഥതയിലുള്ള മില്ലിന് പുറമെ ബിജെപി സഖ്യകക്ഷി ജൻസുരാജ്യശക്തി പാർട്ടി നേതാവ് വിനയ് കോറിന്റെ സഹകരണ സംഘത്തിനും ഫഡ്‌നാവിസ് സർക്കാർ ഗ്യാരണ്ടി നൽകിയിരുന്നു.

Share this story