ഉന്നാവിൽ ഗുരുതരമായി പൊള്ളലേറ്റ യുവതിയുടെ നില അതീവഗുരുതരം; രക്ഷപ്പെടാൻ നേരിയ സാധ്യത മാത്രം

ഉന്നാവിൽ ഗുരുതരമായി പൊള്ളലേറ്റ യുവതിയുടെ നില അതീവഗുരുതരം; രക്ഷപ്പെടാൻ നേരിയ സാധ്യത മാത്രം

ഉന്നാവിൽ കൂട്ടബലാത്സംഗത്തിന് ഇരയാകുകയും പ്രതികൾ തീ കൊളുത്തി കൊല്ലാൻ ശ്രമിക്കുകയും ചെയ്ത 23കാരിയുടെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട്. ഡൽഹി സഫ്ദർജംഗ് ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ. സുനിൽ ഗുപ്തയാണ് ഇക്കാര്യം അറിയിച്ചത്. യുവതി രക്ഷപ്പെടാൻ നേരിയ സാധ്യത മാത്രമാണുള്ളതെന്ന് ഡോക്ടർ പറഞ്ഞു

മെഡിക്കൽ ബോർഡിന്റെ പരിശോധനക്ക് ശേഷമാണ് ഡോക്ടർ സുനിൽ ഇക്കാര്യം വ്യക്തമാക്കിയത്. യുവതി നിലവിൽ വെന്റിലേറ്ററിലാണ്. ഉത്തർ പ്രദേശിൽ നിന്നും ഇന്നലെ രാത്രിയോടെയാണ് എയർ ആംബുലൻസിൽ യുവതിയെ ഡൽഹി ആശുപത്രിയിലേക്ക് എത്തിച്ചത്.

കഴിഞ്ഞ മാർച്ചിലാണ് യുവതി കൂട്ടബലാത്സംഗത്തിന് ഇരയായത്. ഇതിനെതിരെ യുവതി കേസ് നൽകിയിരുന്നു. കേസിന്റെ വിചാരണക്കായി കോടതിയിലേക്ക് പോകും വഴിയാണ് ജാമ്യത്തിലിറങ്ങിയ പ്രതികൾ അടങ്ങിയ അഞ്ചംഗ സംഘം യുവതിയെ തട്ടിക്കൊണ്ടുപോയി തീ കൊളുത്തുന്നത്. 90 ശതമാനത്തോളം യുവതിക്ക് പൊള്ളലേറ്റിട്ടുണ്ട്

 

Share this story