നാല് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച 25കാരന് ജീവപര്യന്തം തടവുശിക്ഷ

നാല് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച 25കാരന് ജീവപര്യന്തം തടവുശിക്ഷ

രാജസ്ഥാനിലെ ശികാറിൽ നാല് വയസ്സുകാരി കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിന് ജീവപര്യന്തം ശിക്ഷ. ശികാർ ജില്ലയിലെ കോടതിയാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. 2016ൽ നടന്ന കേസിനാണ് വിധി വന്നിരിക്കുന്നത്.

25കാരനായ ഹൻസ് രാജ് ബാലയെയാണ് പോക്‌സോ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. ഇയാൾക്ക് 1.10 ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. ഈ കേസിൽ കർശന ശിക്ഷ ആവശ്യമാണെന്ന് വിധി പ്രസ്താവിച്ചുകൊണ്ട് മജിസ്‌ട്രേറ്റ് പറഞ്ഞു

2016 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം. വീടിന് പുറത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടിയെ ഹൻസ് രാജ് പീഡനത്തിന് ഇരയാക്കുകയായിരുന്നു. സംഭവം നടക്കുമ്പോൾ കുട്ടിയുടെ മാതാപിതാക്കൾ വീട്ടിൽ ഇല്ലായിരുന്നു

 

Share this story