പൗരത്വഭേദഗതി: പോരാട്ടം രണ്ടാം സ്വാതന്ത്ര്യസമരമാകുമെന്ന് മമതാ ബാനർജി

പൗരത്വഭേദഗതി: പോരാട്ടം രണ്ടാം സ്വാതന്ത്ര്യസമരമാകുമെന്ന് മമതാ ബാനർജി

ദേശീയ പൗരത്വ രജിസ്റ്ററിനും പൗരത്വ ഭേദഗതി ബില്ലിനുമെതിരായ പോരാട്ടം രണ്ടാം സ്വാതന്ത്ര സമരമായി മാറുമെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ബംഗാളിലെ മയോ റോഡിൽ തൃണമൂൽ കോൺഗ്രസ് സംഘടിപ്പിച്ച ഐക്യദാർഢ്യദിന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ.

ഈ മുന്നേറ്റം രാജ്യത്തെ രണ്ടാം സ്വാതന്ത്ര്യ സമരത്തിലേക്ക് നയിക്കും. നമ്മൾ എന്തായാലും പോരാടും. എല്ലാം അവസാനിപ്പിക്കാനുള്ളതാണ് ഈ പോരാട്ടം. എല്ലായ്‌പ്പോഴും നമ്മൾ വഴി കാണിച്ചുനൽകി. ഇനിയും അത് ചെയ്യണം. മുന്നിൽ നിന്ന് നയിക്കണമെന്നും മമത പറഞ്ഞു.

ഭരണഘടനക്ക് എതിരാകാതെ എല്ലാ വിഭാഗത്തിലുമുള്ളവർക്കും പൗരത്വം നൽകുകയാണെങ്കിൽ അത് അംഗീകരിക്കും. പക്ഷേ മതത്തിന്റെയും മറ്റുള്ളതിന്റെയും പേരിൽ ജനങ്ങളെ വേർതിരിക്കുകയാണെങ്കിൽ അവസാനം വരെ അതിനെ എതിർക്കുമെന്നും മമതാ ബാനർജി വ്യക്തമാക്കി.

 

Share this story