ഉന്നാവോയിലെത്തിയ സാക്ഷി മഹാരാജിനെയും ബിജെപി മന്ത്രിമാരെയും നാട്ടുകാർ തടഞ്ഞു

ഉന്നാവോയിലെത്തിയ സാക്ഷി മഹാരാജിനെയും ബിജെപി മന്ത്രിമാരെയും നാട്ടുകാർ തടഞ്ഞു

യുപിയിലെ ഉന്നാവോയിൽ ബലാത്സംഗത്തിന് ഇരയാകുകയും പ്രതികൾ തീ വെച്ച് കൊലപ്പെടുത്തുകയും ചെയ്ത പെൺകുട്ടിയുടെ കുടുംബാംഗങ്ങളെ കാണാൻ ചെന്ന ബിജെപി നേതാക്കളെ നാട്ടുകാർ തടഞ്ഞു. ബിജെപി എംപി സാക്ഷി മഹാരാജിനെയും ബിജെപി മന്ത്രിമാരെയുമാണ് പ്രതിഷേധക്കാർ തടഞ്ഞത്.

കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി നേരത്തെ കുടുംബാംഗങ്ങളെ സന്ദർശിച്ചിരുന്നു. പ്രിയങ്ക മടങ്ങി മിനിറ്റുകൾക്കുള്ളിലാണ് ബിജെപി നേതാക്കൾ പെൺകുട്ടിയുടെ കുടുംബത്തെ കാണാനെത്തിയത്. എന്നാൽ സർക്കാരിനെതിരെ പ്രതിഷേധമുയർത്തിയവർ ഇവരെ തടയുകയായിരുന്നു

ഉന്നാവോയിൽ മറ്റൊരു ലൈംഗികാക്രമണക്കേസിൽ പ്രതിയായ ബിജെപി എംഎൽഎ കുൽദീപ് സിംഗ് സെൻഗാറിന് ജന്മദിനാശംസ നേർന്ന സാക്ഷി മഹാരാജിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.

 

Share this story