ഉന്നാവോ സംഭവം: നിയമസഭക്ക് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച് അഖിലേഷ് യാദവ്

ഉന്നാവോ സംഭവം: നിയമസഭക്ക് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച് അഖിലേഷ് യാദവ്

ഉന്നാവോയിൽ ബലാത്സംഗത്തിന് ഇരയായ പെൺകുട്ടിയെ പ്രതികൾ തീ കൊളുത്തി കൊന്ന സംഭവത്തിൽ സംസ്ഥാന സർക്കാരിനെതിരെ പ്രതിഷേധവുമായി അഖിലേഷ് യാദവ്. നിയമസഭയുടെ മുന്നിൽ കുത്തിയിരുന്നാണ് മുൻ മുഖ്യമന്ത്രി കൂടിയായ അഖിലേഷ് യാദവിന്റെ പ്രതിഷേധം

ഉത്തർ പ്രദേശ് മുഖ്യമന്ത്രി, ഹോം സെക്രട്ടറി, ഡിജിപി എന്നിവർ ഇതുവരെ രാജിവെച്ചിട്ടില്ല. നീതി ലഭിക്കുകയില്ല. സംസ്ഥാനത്ത് ഉടനീളം അനുശോചന സമ്മേളനങ്ങളും പ്രതിഷേധവും നടത്തുമെന്ന് അഖിലേഷ് പറഞ്ഞു

ഇത് കറുത്ത ദിനമാണ്. ബിജെപി സർക്കാരിന് കീഴിൽ ആദ്യമായല്ല ഇങ്ങനെ സംഭവിക്കുന്നത്. കുറ്റക്കാരെ വെടിവെച്ചു കൊല്ലുമെന്ന് മുഖ്യമന്ത്രി സഭയിൽ പറഞ്ഞു. പക്ഷേ അവർക്ക് ഒരു മകളുടെ ജീവൻ രക്ഷിക്കാനായില്ലെന്നും അഖിലേഷ് പറഞ്ഞു

90 ശതമാനത്തോളം പൊള്ളലേറ്റ പെൺകുട്ടി ഇന്നലെ രാത്രി 11.40ഓടെയാണ് മരണത്തിന് കീഴടങ്ങിയത്. വ്യാഴാഴ്ചയാണ് പെൺകുട്ടിയെ പ്രതികൾ ആക്രമിച്ചത്.

 

Share this story