ഈ രാജ്യത്ത് പെണ്‍കുട്ടികളെ എങ്ങനെ വളര്‍ത്തുമെന്ന് ചോദിച്ച് ഒരു അമ്മ, മകളുടെ ദേഹത്ത് പെട്രോളൊഴിച്ച് കത്തിക്കാന്‍ ശ്രമം; ഉന്നാവോ സംഭവത്തില്‍ പ്രതിഷേധം കത്തുന്നു

ഈ രാജ്യത്ത് പെണ്‍കുട്ടികളെ എങ്ങനെ വളര്‍ത്തുമെന്ന് ചോദിച്ച് ഒരു അമ്മ, മകളുടെ ദേഹത്ത് പെട്രോളൊഴിച്ച് കത്തിക്കാന്‍ ശ്രമം;  ഉന്നാവോ സംഭവത്തില്‍ പ്രതിഷേധം കത്തുന്നു

ഉന്നാവോയിൽ ബലാത്സംഗത്തിന് ഇരയായ പെൺകുട്ടിയെ തീ കൊളുത്തി കൊന്ന സംഭവത്തിൽ രാജ്യത്ത് പ്രതിഷേധം വ്യാപകമാകുന്നു. ഡൽഹിയിൽ ഉൾപ്പെടെ വിവിധയിടങ്ങളിൽ വൻ പ്രതിഷേധങ്ങളാണ് അലയടിക്കുന്നത്. പെൺകുട്ടി ചികിത്സക്കിടെ മരിച്ച ഡൽഹി സഫ്ദർജംഗ് ആശുപത്രിക്ക് മുന്നിൽ നൂറിലേറെ പേർ പ്രതിഷേധവുമായി എത്തി.

ഇതിനിടെ ഒരമ്മ തന്റെ മകളുടെ ദേഹത്ത് പെട്രോളൊഴിച്ച് കത്തിക്കാൻ ശ്രമിച്ചു. ഈ രാജ്യത്ത് പെൺകുട്ടികളെ എങ്ങനെ വളർത്തുമെന്ന് ചോദിച്ചാണ് സംഭവം. പോലീസിന്റെ സമയോചിത ഇടപെടലാണ് വലിയ അപകടം ഒഴിവാക്കിയത്. പെൺകുട്ടിയെയും അമ്മയും പോലീസ് ബലം പ്രയോഗിച്ച് മാറ്റുകയായിരുന്നു.

പെട്രോളിൽ കുളിച്ചുനിന്ന കുട്ടിയെ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി. കുട്ടിയുടെ അമ്മയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവർക്കെതിരെ പോക്‌സോ പ്രകാരം കേസെടുക്കുമെന്നും പോലീസ് അറിയിച്ചു.

സഫ്ദർജംഗ് ആശുപത്രിക്ക് മുന്നിൽ റോഡ് ഉപരോധിക്കാൻ ശ്രമിച്ചവരെ ഏറെ പണിപ്പെട്ടാണ് പോലീസ് നീക്കിയത്. ഇതിനിടെയാണ് യുവതി തന്റെ മകളുടെ ദേഹത്ത് പെട്രൊളൊഴിച്ച് കത്തിക്കാൻ ശ്രമിച്ചത്

 

Share this story