ഉന്നാവോ സംഭവം: വിചാരണക്കായി അതിവേഗ കോടതി സ്ഥാപിക്കുമെന്ന് യോഗി ആദിത്യനാഥ്

ഉന്നാവോ സംഭവം: വിചാരണക്കായി അതിവേഗ കോടതി സ്ഥാപിക്കുമെന്ന് യോഗി ആദിത്യനാഥ്

ഉത്തർപ്രദേശിലെ ഉന്നാവോയിൽ ബലാത്സംഗത്തിന് ഇരയായ യുവതിയെ പ്രതികൾ തന്നെ തീ കൊളുത്തി ചുട്ടുകൊന്ന സംഭവത്തിൽ വിചാരണക്കായി അതിവേഗ കോടതി സ്ഥാപിക്കുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കേസ് അതിവേഗ കോടതി പരിഗണിക്കുകയും പ്രതികൾക്ക് കടുത്ത ശിക്ഷ നൽകുകയും ചെയ്യുമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു

വ്യാഴാഴ്ചയാണ് യുവതി ആക്രമണത്തിന് ഇരയായത്. ബലാത്സംഗ കേസിന്റെ വിചാരണക്കായി കോടതിയിലേക്ക് പോകും വഴിയാണ് ജാമ്യത്തിലിറങ്ങിയ പ്രതികളും സംഘവും യുവതിയെ ആക്രമിച്ച് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയത്. വെള്ളിയാഴ്ച രാത്രി 11.40ഓടുകൂടി യുവതി ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിൽ മരിക്കുകയായിരുന്നു.

90 ശതമാനം പൊള്ളലേറ്റ യുവതിയെ ആദ്യം ലക്‌നൗ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഇവിടെ നിന്ന് വിമാനമാർഗം ഡൽഹിയിൽ എത്തിക്കുകയായിരുന്നു. വ്യാഴാഴ്ച മജിസ്‌ട്രേറ്റിന് യുവതി മൊഴി നൽകിയിരുന്നു. തന്നെ ആക്രമിച്ച അഞ്ച് പേരുടെയും പേരുകൾ യുവതി മൊഴി നൽകിയിട്ടുണ്ട്.

 

Share this story