ഉള്ളിവില പൊള്ളുന്നു; ബംഗളൂരുവിൽ കിലോക്ക് 200 രൂപ

ഉള്ളിവില പൊള്ളുന്നു; ബംഗളൂരുവിൽ കിലോക്ക് 200 രൂപ

ഉള്ളിവില തൊട്ടാൽ പൊള്ളുന്ന അവസ്ഥയിലേക്ക്. ബംഗളൂരു നഗരത്തിൽ ഉള്ളിയുടെ വില 200 രൂപയിലെത്തി. ഒരു കിലോക്ക് 140 രൂപ മുതൽ 200 രൂപ വരെയാണ് ഈടാക്കുന്നത്.

വരും ദിവസങ്ങളിലും ഉള്ളി വില വർധിക്കാനാണ് സാധ്യതയെന്ന് വ്യാപാരികൾ പറയുന്നു. നിലവിൽ വിപണിയിലെത്തുന്നത് ഗുണനിലവാരം കുറഞ്ഞ ഉള്ളികളാണ്. 1.39 ലക്ഷം ടൗൺ ഉള്ളിയാണ് ഒരു മാസം മുമ്പ് വരെ നഗരത്തിലെത്തിയിരുന്നത്. നിലവിൽ 36,000 ടൺ ഉള്ളി മാത്രമാണ് നഗരത്തിലെത്തുന്നത്.

ഈജിപ്ത്, തുർക്കി രാജ്യങ്ങളിൽ നിന്നുള്ള ഉള്ളി ഇറക്കുമതിയാണ് നഗരത്തിലെ കച്ചവടക്കാരുടെ പ്രതീക്ഷ. ഡംസബർ 15ഓടെ ഇവിടെ നിന്നുള്ള ഉള്ളി നഗരത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതേസമയം ഉള്ളി പൂഴ്ത്തിവെക്കുന്നുണ്ടെന്ന സൂചനകളെ തുടർന്ന് നഗരത്തിലെ ഗോഡൗണുകളിലും കടകളിലും അഴിമതി വിരുദ്ധ ബ്യൂറോ പരിശോധന നടത്തി.

Share this story