ഡൽഹിയിൽ ഫാക്ടറി കെട്ടിടത്തിൽ തീ പിടിത്തം; 35 പേർ മരിച്ചു

ഡൽഹിയിൽ ഫാക്ടറി കെട്ടിടത്തിൽ തീ പിടിത്തം; 35 പേർ മരിച്ചു

ഡൽഹിയിൽ ഫാക്ടറി കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ 35 പേർ മരിച്ചു. റാണി ഝാൻസി റോഡിൽ അനാജ് മണ്ഡിയിലെ ആറ് നില കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്. ഉറങ്ങിക്കിടന്ന തൊഴിലാളികലാണ് മരിച്ചത്.

തീപിടിത്തമുണ്ടായപ്പോൾ ഇരുപതോളം പേർ കെട്ടിടത്തിനുള്ളിൽ കുടുങ്ങിയിരുന്നു. അമ്പതോളം പേരെ രക്ഷപ്പെടുത്തി. തീ അണക്കാനുള്ള ശ്രമം തുടരുകയാണ്. സ്‌കൂൾ ബാഗുകളും ബോട്ടിലുകളും നിർമിക്കുന്ന ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്.

പരുക്കേറ്റവരെ ലോക്‌നായിക്, ഹിന്ദു റാവു ആശുപത്രികളിലേക്ക് മാറ്റി. 27 അഗ്നിശമന യൂനിറ്റുകളെത്തിയാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. പുക ശ്വസിച്ചാണ് കൂടുതൽ പേരും മരിച്ചത്.

Share this story