ജയിലുകളിൽ പശുക്കളെ വളർത്തിയാൽ തടവുകാരുടെ കുറ്റവാസന കുറയുമെന്ന് മോഹൻ ഭാഗവത്

ജയിലുകളിൽ പശുക്കളെ വളർത്തിയാൽ തടവുകാരുടെ കുറ്റവാസന കുറയുമെന്ന് മോഹൻ ഭാഗവത്

ജയിലുകളിൽ പശുക്കളെ വളർത്തിയാൽ തടവുകാരുടെ കുറ്റവാസനകൾ കുറയുമെന്ന് ആർ എസ് എസിന്റെ മേധാവി മോഹൻ ഭാഗവത്. ചില ജയിലുകളിൽ ഗോശാലകൾ തുറന്നപ്പോൾ അവയെ പരിപാലിച്ചിരുന്ന തടവുകാരിൽ കുറ്റവാസനകൾ കുറഞ്ഞിട്ടുണ്ടെന്നും മോഹൻ ഭാഗവത് പറഞ്ഞു

ഗോശാലകൾ രാജ്യത്തെ എല്ലാ ജയിലുകളിലും നടപ്പാക്കണം. ഇത് ലോകവ്യാപകമായി നടപ്പാക്കണമെങ്കിൽ അതിന് രേഖകളും തെളിവുകളും ആവശ്യമാണ്. അതിനാൽ പശുക്കളെ പരിപാലിക്കുന്ന തടവുകാരുടെ മാനസികാവസ്ഥ നിരന്തരം പരിശോധിക്കണം. അവരിലുണ്ടാകുന്ന മാറ്റങ്ങൾ രേഖപ്പെടുത്തണം. ആയിരക്കണക്കിന് സ്ഥലങ്ങളിൽ നിന്ന് ഈ കണക്കുകൾ പുറത്തുവന്നാൽ ഇത് വാസ്തവമാണെന്ന് നമുക്ക് സ്ഥാപിക്കാം.

ആരും ശ്രദ്ധിക്കാനില്ലാത്ത പശുക്കളെ പരിപാലിക്കാൻ കൂടുതൽ പേർ രംഗത്തുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാവനമായ അന്തരീക്ഷത്തിലാണ് ഇന്ത്യക്കാർ പശുക്കളെ സംരക്ഷിക്കുന്നത്. പശുക്കൾ പാലും ഇറച്ചിലും മാത്രം നൽകുന്നവരാണെന്നാണ് വിദേശികളുടെ ധാരണയെന്നും മോഹൻ ഭാഗവത് പറഞ്ഞു

Share this story