മഹാരാഷ്ട്രയിൽ അഞ്ചുവയസ്സുകാരിയെ ബലാത്സംഗം ചെയ്തു കൊന്നു; 32കാരൻ പിടിയിൽ

മഹാരാഷ്ട്രയിൽ അഞ്ചുവയസ്സുകാരിയെ ബലാത്സംഗം ചെയ്തു കൊന്നു; 32കാരൻ പിടിയിൽ

മഹാരാഷ്ട്രയിലെ നാഗ്പൂരിൽ അഞ്ച് വയസ്സുകാരിയെ ബലാത്സംഗശ്രമത്തിനിടെ കൊന്നു. നാഗ്പൂരിനടുത്ത് കൽമേശ്വറിലാണ് ക്രൂരകൃത്യം നടന്നത്. സംഭവത്തിൽ 32കാരനെ പോലീസ് അറസ്റ്റ് ചെയ്തു.

വെള്ളിയാഴ്ചയാണ് കുട്ടിയെ കാണാതായത്. ഇന്നലെ വൈകുന്നേരം പാടത്ത് നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. തലക്കേറ്റ ഗുരുതര പരുക്കാണ് മരണകാരണമെന്ന് കണ്ടെത്തി.

ഉന്നാവോയിൽ കൂട്ടബലാത്സംഗത്തിന് ഇരയായ യുവതിയെ ജീവനോടെ ചുട്ടുകൊന്ന സംഭവത്തിൽ രാജ്യത്ത് പ്രതിഷേധങ്ങൾ അലയടിക്കുമ്പോൾ തന്നെയാണ് കൊച്ചുകുട്ടികൾക്കെതിരെ പോലും ലൈംഗികാതിക്രമങ്ങൾ പെരുകുന്നത്.

Share this story