കർണാടക ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നു; യെദ്യൂരപ്പ സർക്കാരിന്റെ ഭാവി ഇന്നറിയാം

കർണാടക ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നു; യെദ്യൂരപ്പ സർക്കാരിന്റെ ഭാവി ഇന്നറിയാം

കർണാടകയിൽ 15 മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നു. യെദ്യൂരപ്പ സർക്കാരിന്റെ ഭാവി തീരുമാനിക്കുന്നതാകും ഫലം. നാല് മാസം പൂർത്തിയാക്കിയ ബിജെപി സർക്കാരിന് തുടരാനാകുമോയെന്നത് 15 മണ്ഡലങ്ങളിലെയും ഫലം പുറത്തുവന്നാൽ മാത്രമേ സ്ഥിരീകരിക്കാനാകു

ഉപതെരഞ്ഞെടുപ്പ് നടന്നതിൽ 12 എണ്ണം കോൺഗ്രസിന്റെയും മൂന്നെണ്ണം ജെ ഡി എസിന്റെയും സിറ്റിംഗ് സീറ്റുകളാണ്. പതിനഞ്ച് എണ്ണത്തിൽ ആറ് സീറ്റുകളിലെങ്കിലും വിജയം നേടാൻ സാധിച്ചില്ലെങ്കിൽ സർക്കാരിന്റെ ഭാവി തുലാസിലാകും. ജെഡിഎസ് പിന്തുണയുണ്ടെങ്കിൽ മാത്രമേ യെദ്യൂരപ്പക്ക് പിന്നെ തുടരാനാകു

നിലവിൽ 207 അംഗങ്ങളുള്ള നിയമസഭയിൽ ഒരു സ്വതന്ത്രന്റെ പിന്തുണയുൾപ്പെടെ 106 പേരുടെ പിന്തുണയാണ് യെദ്യൂരപ്പക്കുള്ളത്. 224 അംഗങ്ങളാണ് നിയമസഭയിലുണ്ടായിരുന്നത്. എന്നാൽ കോൺഗ്രസിൽ നിന്നും ജെഡിഎസിൽ നിന്നും 17 പേർ രാജിവെച്ച് ബിജെപിയിലെത്തിയതോടെയാണ് കുമാരസ്വാമി സർക്കാർ വീണത്.

 

Share this story