കർണാടകയിലെ തോൽവി: സിദ്ധരാമയ്യ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെച്ചു

കർണാടകയിലെ തോൽവി: സിദ്ധരാമയ്യ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെച്ചു

കർണാടകയിൽ 15 മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ കനത്ത പരാജയം നേരിട്ടതിന് പിന്നാലെ കോൺഗ്രസ് നിയമസഭാ കക്ഷി നേതൃസ്ഥാനവും പ്രതിപക്ഷ നേതൃസ്ഥാനവും സിദ്ധരാമയ്യ രാജിവെച്ചു. തോൽവിയുടെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്താണ് രാജി

പി സി സി പ്രസിഡന്റ് ദിനേശ് ഗുണ്ടുറാവുവും രാജിക്ക് ഒരുങ്ങുന്നതായി റിപ്പോർട്ടുകളുണ്ട്. രാജിക്കാര്യം സോണിയ ഗാന്ധിയെ അറിയിച്ചതായും സിദ്ധരാമയ്യ അറിയിച്ചു. കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് ചുമതല സിദ്ധരാമയ്യക്കായിരുന്നു.

തന്റെ ഇഷ്ടക്കാരെയാണ് സിദ്ധരാമയ്യ സ്ഥാനാർഥികളാക്കി നിർത്തിയതെന്ന് കോൺഗ്രസിനുള്ളിൽ നിന്നു തന്നെ ആരോപണം ഉയർന്നിരുന്നു. ജനവിധി അംഗീകരിക്കുന്നതായാണ് ഫലം പുറത്തുവന്നതിന് പിന്നാലെ സിദ്ധരാമയ്യ പ്രതികരിച്ചത്. പാർട്ടിയുടെ ക്ഷേമത്തിനായി പ്രതിപക്ഷ നേതൃസ്ഥാനം രാജി വെക്കുകയാണെന്നും അദ്ദേഹം അറിയിച്ചു

15 മണ്ഡലങ്ങളിൽ ബിജെപി 12 സീറ്റിലും വിജയിച്ചിരുന്നു. രണ്ട് സീറ്റുകളിൽ മാത്രമാണ് കോൺഗ്രസിന് വിജയിക്കാനായത്. 15ൽ 12ഉം കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റുകളായിരുന്നു.

 

Share this story