കർണാടക ഉപതെരഞ്ഞെടുപ്പ്: ബിജെപി 11 സീറ്റുകളിൽ മുന്നിട്ട് നിൽക്കുന്നു; യെദ്യൂരപ്പ സർക്കാരിന് ആശ്വാസം

കർണാടക ഉപതെരഞ്ഞെടുപ്പ്: ബിജെപി 11 സീറ്റുകളിൽ മുന്നിട്ട് നിൽക്കുന്നു; യെദ്യൂരപ്പ സർക്കാരിന് ആശ്വാസം

കർണാടക ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നു. 15 മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലാണ് ഇന്ന് നടക്കുന്നത്. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ബിജെപിയാണ് മുന്നിൽ നിൽക്കുന്നത്

11 മണ്ഡലങ്ങളിൽ ബിജെപി മുന്നിട്ട് നിൽക്കുകയാണ്. 2 മണ്ഡലങ്ങളിൽ കോൺഗ്രസും ജെഡിഎസ് ഒരു മണ്ഡലത്തിലും മുന്നിട്ട് നിൽക്കുന്നു. ഉപതെരഞ്ഞെടുപ്പ് ഫലം യെദ്യൂരപ്പ സർക്കാരിനും നിർണായകമാണ്.

ഉപതെരഞ്ഞെടുപ്പ് നടന്നതിൽ 12 എണ്ണം കോൺഗ്രസിന്റെയും മൂന്നെണ്ണം ജെ ഡി എസിന്റെയും സിറ്റിംഗ് സീറ്റുകളാണ്. പതിനഞ്ച് എണ്ണത്തിൽ ആറ് സീറ്റുകളിലെങ്കിലും വിജയം നേടാൻ സാധിച്ചില്ലെങ്കിൽ സർക്കാരിന്റെ ഭാവി തുലാസിലാകും. ജെഡിഎസ് പിന്തുണയുണ്ടെങ്കിൽ മാത്രമേ യെദ്യൂരപ്പക്ക് പിന്നെ തുടരാനാകു

നിലവിൽ 207 അംഗങ്ങളുള്ള നിയമസഭയിൽ ഒരു സ്വതന്ത്രന്റെ പിന്തുണയുൾപ്പെടെ 106 പേരുടെ പിന്തുണയാണ് യെദ്യൂരപ്പക്കുള്ളത്. 224 അംഗങ്ങളാണ് നിയമസഭയിലുണ്ടായിരുന്നത്. എന്നാൽ കോൺഗ്രസിൽ നിന്നും ജെഡിഎസിൽ നിന്നും 17 പേർ രാജിവെച്ച് ബിജെപിയിലെത്തിയതോടെയാണ് കുമാരസ്വാമി സർക്കാർ വീണത്.

 

Share this story