ഹൈദരാബാദ് ഏറ്റുമുട്ടൽ കൊലപാതകം: റിട്ട. സുപ്രീം കോടതി ജഡ്ജി അന്വേഷിക്കണമെന്ന് സുപ്രീം കോടതി നിർദേശം

ഹൈദരാബാദ് ഏറ്റുമുട്ടൽ കൊലപാതകം: റിട്ട. സുപ്രീം കോടതി ജഡ്ജി അന്വേഷിക്കണമെന്ന് സുപ്രീം കോടതി നിർദേശം

ഹൈദരാബാദിൽ വനിതാ വെറ്റിനറി ഡോക്ടറെ കൂട്ടബലാത്സംഗം ചെയ്ത് കത്തിച്ചുകൊന്ന കേസിലെ പ്രതികളെ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയ സംഭവത്തിൽ സുപ്രീം കോടതി ഇടപെടൽ. ഏറ്റുമുട്ടൽ കൊലപാതകം സുപ്രീം കോടതിയിൽ നിന്നും വിരമിച്ച ജഡ്ജി അന്വേഷിക്കണമെന്ന് കോടതി നിർദേശിച്ചു

ഉന്നത കോടതിയിൽ നിന്നും വിരമിച്ച ജഡ്ജിയാകണം അന്വേഷിക്കേണ്ടത്. സത്യം അന്വേഷിച്ച് പുറത്തുകൊണ്ടുവരണം. കേസ് നിലവിൽ ഹൈക്കോടതിയുടെ പരിഗണനയിലാണെന്ന് അറിയാം. സുപ്രീം കോടതിയിൽ നിന്ന് വിരമിച്ച ജഡ്ജിയെ അന്വേഷണത്തിനായി ഞങ്ങൾ വെക്കുമെന്നും സുപ്രീം കോടതി പറഞ്ഞു

നിയോഗിക്കപ്പെടുന്ന റിട്ട. ജഡ്ജി ഡൽഹിയിൽ ഇരുന്നാകും അന്വേഷണം നയിക്കുകയെന്നും സുപ്രീം കോടതി പറഞ്ഞു. കേസിൽ സുപ്രീം കോടതിയിൽ നാളെയും വാദം തുടരും. അന്വേഷണ കമ്മീഷനെ കോടതി നാളെ നിശ്ചയിച്ചേക്കും

ഹൈദരാബാദ്

Share this story