അങ്ങനെ മോദി ജി ‘പാക്കിസ്ഥാൻ വാദം’ പുറത്തെടുത്തു: പൗരത്വ ഭേദഗതി ബില്ലിനെ എതിർക്കുന്നവർ സംസാരിക്കുന്നത് പാക്കിസ്ഥാന്റെ ഭാഷയിലെന്ന് മോദി

അങ്ങനെ മോദി ജി ‘പാക്കിസ്ഥാൻ വാദം’ പുറത്തെടുത്തു: പൗരത്വ ഭേദഗതി ബില്ലിനെ എതിർക്കുന്നവർ സംസാരിക്കുന്നത് പാക്കിസ്ഥാന്റെ ഭാഷയിലെന്ന് മോദി

വിമർശിക്കുന്നവരെ പാക്കിസ്ഥാനികളാക്കുകയും പാക്കിസ്ഥാനിലേക്ക് പറഞ്ഞയക്കുകയും ചെയ്യുന്ന രീതി സംഘ്പരിവാറിന് മുമ്പേയുള്ളതാണ്. ഇത്തരം രീതികൾ പിന്തുടരുന്നവരിൽ പ്രധാനമന്ത്രിയെന്നോ ആഭ്യന്തര മന്ത്രിയെന്നോ വ്യത്യാസമില്ല. ഏറ്റവുമൊടുവിൽ പൗരത്വ ഭേദഗതി ബില്ലിനെതിരെ ഉയർന്ന പ്രതിഷേധത്തെയും മൂന്നാംകിട പാക്കിസ്ഥാൻ വാദം കൊണ്ടാണ് അവർ നേരിടുന്നത്. നിർഭാഗ്യവശാൽ വാദം ഉന്നയിച്ച് നമ്മുടെ പ്രധാനമന്ത്രി കൂടിയായ വ്യക്തിയാണ്

ചിലർ സംസാരിക്കുന്നത് പാക്കിസ്ഥാന്റെ ഭാഷയിലാണെന്നാണ് നരേന്ദ്രമോദിയുടെ വിമർശനം. കോൺഗ്രസിനെ ലക്ഷ്യം വെച്ചാണ് മോദിയുടെ പരാമർശം. ബില്ലിനെതിരായ കള്ളപ്രചാരണങ്ങൾ ചെറുക്കണമെന്നും ഇന്ത്യയുടെ മുന്നോട്ടുപോക്കിന് ബിൽ സുപ്രധാനമാണെന്നും നരേന്ദ്രമോദി അവകാശപ്പെടുന്നു.

അതേസമയം, വടക്കുകിഴക്കൻ മേഖലയെ വംശീയമായി തുടച്ചുനീക്കാനാണ് പൗരത്വ ഭേദഗതി ബില്ലിലൂടെ മോഷി-ഷാ സർക്കാർ ശ്രമിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. വടക്കുകിഴക്കൻ മേഖലയുടെ ജീവിതത്തിനും ഇന്ത്യയെന്ന ആശയത്തിനും നേരെയുള്ള ആക്രമണമാണിതെന്നും രാഹുൽ ട്വീറ്റ് ചെയ്തു

ബിൽ രാജ്യസഭയിൽ ചർച്ചക്കെടുക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെയാണ് രാഹുലിന്റെ വിമർശനം. വടക്കുകിഴക്കൻ മേഖലയിലുള്ളവർക്കൊപ്പം ഐക്യപ്പെടുന്നതായും അവർക്കൊപ്പം നിൽക്കുന്നതായും രാഹുൽ പറഞ്ഞു

Share this story