ബിഹാറിൽ ഗർഭിണിയായ 19കാരിയെ കാമുകനും സുഹൃത്തുക്കളും ചേർന്ന് തീ കൊളുത്തി കൊന്നു

ബിഹാറിൽ ഗർഭിണിയായ 19കാരിയെ കാമുകനും സുഹൃത്തുക്കളും ചേർന്ന് തീ കൊളുത്തി കൊന്നു

ബിഹാറിലെ ചമ്പാരൻ ജില്ലയിൽ 19കാരിയായ ഗർഭിണിയെ കാമുകനും സുഹൃത്തുക്കളും ചേർന്ന് തീ കൊളുത്തി കൊന്നു. സംഭവത്തിൽ ചമ്പാരൻ സ്വദേശി അർമാനെ(20) പോലീസ് അറസ്റ്റ് ചെയ്തു

പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി അർമാൻ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. എന്നാൽ പെൺകുട്ടി ഗർഭിണിയായതോടെ ഇയാൾ വിവാഹ വാഗ്ദാനത്തിൽ നിന്നും പിൻമാറി. യുവതിയുടെ വീട്ടുകാർ അർമാന്റെ വീട്ടിലെത്തി വിവരം ധരിപ്പിക്കുകയും ചെയ്തിരുന്നു

ബുധനാഴ്ച പെൺകുട്ടി വീട്ടിൽ ഒറ്റയ്ക്കായ സമയത്താണ് അർമാൻ സുഹൃത്തുക്കൾക്കൊപ്പം എത്തി മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയത്. 70 ശതമാനത്തോളം പൊള്ളലേറ്റ യുവതി ചികിത്സയിലിരിക്കെയാണ് മരിച്ചത്.

Share this story