സിദ്ധരാമയ്യയെ കർണാടക മുഖ്യമന്ത്രി യെദ്യൂരപ്പ ആശുപത്രിയിലെത്തി കണ്ടു

സിദ്ധരാമയ്യയെ കർണാടക മുഖ്യമന്ത്രി യെദ്യൂരപ്പ ആശുപത്രിയിലെത്തി കണ്ടു

നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കർണാടക മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യയെ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ സന്ദർശിച്ചു. മന്ത്രിമാരായ ഈശ്വരപ്പയും ബസവരാജ ബൊമ്മയും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.

ഇരുവരും തമ്മിൽ ആശുപത്രി മുറിയിൽ കുറച്ചുനേരം കൂടിക്കാഴ്ചയും നടന്നു. സിദ്ധരാമയ്യയുടെ ആരോഗ്യസ്ഥിതി യെദ്യൂരപ്പ ചോദിച്ചറിഞ്ഞു. ഡോക്ടർമാരോടും വിവരങ്ങൾ തിരക്കിയ ശേഷമാണ് അദ്ദേഹം മടങ്ങിയത്.

ബുധനാഴ്ചയാണ് സിദ്ധരാമയ്യയെ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അദ്ദേഹത്തെ ആൻജിയോ പ്ലാസ്റ്റി സർജറിക്ക് വിധേയനാക്കിയിരുന്നു.

Share this story