പൗരത്വ ഭേദഗതിയിൽ കത്തുന്ന പ്രതിഷേധം: ജപ്പാൻ പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദർശനം റദ്ദാക്കിയേക്കും

പൗരത്വ ഭേദഗതിയിൽ കത്തുന്ന പ്രതിഷേധം: ജപ്പാൻ പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദർശനം റദ്ദാക്കിയേക്കും

ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ ഇന്ത്യാ സന്ദർശനം റദ്ദാക്കിയെക്കുമെന്ന് റിപ്പോർട്ടുകൾ. ഞായറാഴ്ച ആബെ ഇന്ത്യയിലെത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. ഇന്ത്യ-ജപ്പാൻ ഉച്ചകോടിയുടെ വേദിയായി തീരുമാനിച്ചിരുന്നത് അസമിലെ ഗുവാഹത്തിയായിരുന്നു

പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധം വ്യാപകമായതിനെ തുടർന്ന് ഗുവാഹത്തിയിൽ നടക്കേണ്ട ഉച്ചകോടിയുടെ വേദി മാറ്റുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ആബെ സന്ദർശനം റദ്ദാക്കിയേക്കുമെന്ന റിപ്പോർട്ടും വരുന്നത്. മോദി-ആബെ കൂടിക്കാഴ്ച നടക്കേണ്ട വേദിയും കഴിഞ്ഞ ദിവസം പ്രതിഷേധക്കാർ ആക്രമിച്ചിരുന്നു.

പൗരത്വ ബില്ലിനെ ചൊല്ലി ബംഗ്ലാദേശ് വിദേശകാര്യമന്ത്രി എ കെ അബ്ദുൽ മോമെനും ആഭ്യന്തര മന്ത്രി അസുസമാൻ ഖാനും ഇന്ത്യാ സന്ദർശനം അവസാന നിമിഷം റദ്ദാക്കിയിരുന്നു. മൂന്ന് ദിവസത്തെ സന്ദർശനത്തിനായി വ്യാഴാഴ്ചയാണ് മോമെൻ ഇന്ത്യയിലെത്തേണ്ടിയിരുന്നത്. ബംഗ്ലാദേശിൽ മതന്യൂനപക്ഷങ്ങൾ പീഡിപ്പിക്കപ്പെടുന്നുണ്ടെന്ന അമിത് ഷായുടെ പരാമർശമാണ് ബംഗ്ലാദേശിനെ ചൊടിപ്പിച്ചത്.

 

Share this story