പൗരത്വ ഭേദഗതി നിയമം കീറിയെറിഞ്ഞ ഉദയനിധി സ്റ്റാലിൻ അറസ്റ്റിൽ; തമിഴ്‌നാട്ടിലും വ്യാപക പ്രതിഷേധം

പൗരത്വ ഭേദഗതി നിയമം കീറിയെറിഞ്ഞ ഉദയനിധി സ്റ്റാലിൻ അറസ്റ്റിൽ; തമിഴ്‌നാട്ടിലും വ്യാപക പ്രതിഷേധം

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം തമിഴ്‌നാട്ടിലും വ്യാപകമാകുന്നു. ന്യൂനപക്ഷങ്ങൾക്കും ശ്രീലങ്കൻ തമിഴർക്കുമെതിരായ നിയമമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഡി എം കെ തമിഴ്‌നാട്ടിൽ പ്രതിഷേധിച്ചത്.

സെയ്താപേട്ടിൽ ഡിഎംകെ യുവനേതാവ് ഉദയനിധി സ്റ്റാലിന്റെ നേതൃത്വത്തിൽ പൗരത്വ ഭേദഗതി നിയമം കീറിയെറിഞ്ഞാണ് പ്രവർത്തകർ പ്രതിഷേധിച്ചത്. തുടർന്ന് ഉദയനിധി സ്റ്റാലിനെ പോലീസ് അറസ്റ്റ് ചെയ്തു.

സേലത്ത് പ്രതിഷേധം നടത്തിയ നൂറോളം പേരെയും പോലീസ് അറസ്റ്റ് ചെയ്തു. ഡിസംബർ 17ന് സംസ്ഥാനത്ത് വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ഡി എം കെ അധ്യക്ഷൻ എം കെ സ്റ്റാലിൻ വ്യക്തമാക്കിയിട്ടുണ്ട്. ബില്ലിനെ പിന്തുണച്ച തമിഴ്‌നാട്ടിലെ ഭരണകക്ഷിയായ എഐഎഡിഎംകെക്ക് എതിരെയും തമിഴ്‌നാട്ടിൽ പ്രതിഷേധം രൂക്ഷമാകുകയാണ്

Share this story