പൗരത്വ ഭേദഗതി: അക്രമം തുടർന്നാൽ ബംഗാളിൽ രാഷ്ട്രപതി ഭരണത്തിന് ആവശ്യപ്പെടുമെന്ന് ബിജെപി

പൗരത്വ ഭേദഗതി: അക്രമം തുടർന്നാൽ ബംഗാളിൽ രാഷ്ട്രപതി ഭരണത്തിന് ആവശ്യപ്പെടുമെന്ന് ബിജെപി

പൗരത്വ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങൾ ബംഗാളിൽ വ്യാപകമാകുന്നതിനിടെ മുന്നറിയിപ്പുമായി ബിജെപി. അക്രമ സംഭവങ്ങൾ തുടർന്നാൽ ബംഗാളിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്താൻ ആവശ്യപ്പെടേണ്ടി വരുമെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി രാഹുൽ സിൻഹ പറഞ്ഞു

ബംഗ്ലാദേശിൽ നിന്ന് നുഴഞ്ഞുകയറിയവരാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന അക്രമസംഭവങ്ങൾക്ക് പിന്നിലെന്ന് അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രി മമത ബാനർജിയുടെ പ്രീണന നയങ്ങളാണ് അക്രമം വളർത്തിയത്. ഇത് തടയാനുള്ള യാതൊരു നടപടികളും മമത ബാനർജി സ്വീകരിക്കുന്നില്ലെന്നും രാഹുൽ സിൻഹ കുറ്റപ്പെടുത്തി.

രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുന്നതിനെ ബിജെപി അനുകൂലിക്കുന്നില്ല. എന്നാൽ മറ്റൊരു മാർഗവുമില്ലെങ്കിൽ ബിജെപിക്ക് ആവശ്യപ്പെടേണ്ടി വരും. സംസ്ഥാനം കത്തിയമരുമ്പോഴും സർക്കാർ നോക്കി നിൽക്കുകയാണ്

അക്രമികൾക്കെതിരെ നടപടി സ്വീകരിക്കാതെ അവരെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള പ്രസംഗങ്ങളാണ് മമതാ ബാനർജി നടത്തുന്നത്. അക്രമം നടത്തരുതെന്ന മമതയുടെ പ്രസ്താവന പതിവ് പല്ലവി മാത്രമാണെന്നും രാഹുൽ സിൻഹ ആരോപിച്ചു

Share this story