പൗരത്വ ഭേദഗതി നിയമം: അക്രമം നടത്തുന്നവരെ വസ്ത്രം കണ്ടാൽ തിരിച്ചറിയാമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

പൗരത്വ ഭേദഗതി നിയമം: അക്രമം നടത്തുന്നവരെ വസ്ത്രം കണ്ടാൽ തിരിച്ചറിയാമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭം രാജ്യവ്യാപകമായി ശക്തമാകുമ്പോൾ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. അക്രമം വ്യാപിപിക്കാൻ ശ്രമിക്കുന്നവരെ വസ്ത്രം കണ്ടാൽ തിരിച്ചറിയാമെന്നാണ് നരേന്ദ്രമോദിയുടെ പ്രതികരണം

അക്രമത്തിൽ നിന്ന് ഒഴിഞ്ഞുനിൽക്കുന്നതിന് അസമിലെ ജനങ്ങളെ അഭിനന്ദിക്കുന്നതായും മോദി പറഞ്ഞു. സമാധാന മാർഗത്തിലൂടെയാണ് അസമിലെ ജനത പ്രതികരിക്കുന്നത്. അക്രമം ആളിക്കത്തിക്കാൻ ശ്രമിക്കുന്നത് കോൺഗ്രസും അവരെ പിന്തുണക്കുന്നവരുമാണ്. അവരുടെ വാക്കുകൾ ശ്രദ്ധിക്കപ്പെടാതെ പോകുമ്പോൾ അവർ കൊള്ളിവെപ്പ് നടത്തുകയാണെന്നും മോദി പറഞ്ഞു

അസമിലെ ദുംകയിൽ തെരഞ്ഞെടുപ്പ് റാലി അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു നരേന്ദ്രമോദി. അസമിൽ അക്രമസംഭവങ്ങളിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന രണ്ട് പേർ ഇന്ന് മരിച്ചിരുന്നു. ആകെ അഞ്ച് പേർക്കാണ് സംസ്ഥാനത്ത് പൗരത്വ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തിനിടെ ജീവൻ നഷ്ടപ്പെട്ടത്.

 

Share this story