പൗരത്വ ഭേദഗതി: ഡൽഹിയിൽ അതിരൂക്ഷ പ്രക്ഷോഭം; നിരവധി വാഹനങ്ങൾ കത്തിച്ചു

പൗരത്വ ഭേദഗതി: ഡൽഹിയിൽ അതിരൂക്ഷ പ്രക്ഷോഭം; നിരവധി വാഹനങ്ങൾ കത്തിച്ചു

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡൽഹിയിൽ അതിരൂക്ഷ പ്രക്ഷോഭം. നിയമ ഭേദഗതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് ജാമിയ മിലിയ സർവകലാശാലയിലെ വിദ്യാർഥികൾ നടത്തിയ സമരമാണ് പ്രക്ഷോഭത്തിൽ കലാശിച്ചത്.

വിദ്യാർഥികളും അധ്യാപകരും നാട്ടുകാരും സഹിതം നൂറുകണക്കിനാളുകൾ പ്രക്ഷോഭത്തിൽ പങ്കെടുത്തു. ആറോളം ബസുകളും നിരവധി വാഹനങ്ങളും പ്രക്ഷോഭകർ അഗ്നിക്കിരയാക്കി. മഹാറാണി ബാഗിലേക്കുള്ള പ്രധാന റോഡിലാണ് ഡൽഹി സംസ്ഥാന സർക്കാരിന്റെ ബസുകൾ അഗ്നിക്കിരയാക്കിയത്.

വിദ്യാർഥികളുടെയും അധ്യാപകരുടെയും മാർച്ച് പോലീസ് തടഞ്ഞതോടെയാണ് സംഘർഷമുടലെടുത്തത്. വിദ്യാർഥികൾ അക്രമാസക്തരായതോടെ പോലീസ് ലാത്തിച്ചാർജ് നടത്തുകയും ടിയർ ഗ്യാസ് പ്രയോഗിക്കുകയും ചെയ്തു.

മേഖലയിൽ പോലീസിനെയും അഗ്നിശമന വിഭാഗത്തെയും വിന്യസിച്ചിട്ടുണ്ട്. നിരവധി പോലീസുകാർക്കും സംഘർഷത്തിൽ പരുക്കേറ്റു

 

Share this story