ഡല്‍ഹിയില്‍ സര്‍ക്കാര്‍ ബസുകള്‍ക്ക് തീയിട്ടത് പോലീസ്; ലക്ഷ്യം വെച്ചത് സമരക്കാരെ കുടുക്കാന്‍, വീഡിയോ

ഡല്‍ഹിയില്‍ സര്‍ക്കാര്‍ ബസുകള്‍ക്ക് തീയിട്ടത് പോലീസ്; ലക്ഷ്യം വെച്ചത് സമരക്കാരെ കുടുക്കാന്‍, വീഡിയോ

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡൽഹിയിൽ ജാമിയ മിലിയ സർവകലാശാലയിൽ വിദ്യാർഥികൾ നടത്തിയ പ്രക്ഷോഭം അക്രമാസക്തമായിരുന്നു. നിരവധി വാഹനങ്ങൾ പ്രക്ഷോഭത്തിനിടെ അഗ്നിക്കിരയാകുകയും ചെയ്തു. എന്നാൽ സംഭവങ്ങൾക്ക് പിന്നിൽ പോലീസിന്റെ ഇടപെടലാണെന്ന് സൂചിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു.

വാഹനങ്ങൾ പോലീസുകാർ തന്നെ തല്ലിത്തകർത്ത് തീയിടുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇതിന്റെ കുറ്റം പ്രതിഷേധക്കാർക്ക് മേൽ ഇടാനായിരുന്നു പോലീസിന്റെ ലക്ഷ്യം. കന്നാസുകളിൽ മണ്ണെണ്ണയുമായി എത്തിയ പോലീസ് സർക്കാർ ബസുകൾക്ക് മേൽ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

തങ്ങൾ സമാധാനപരമായാണ് സമരം നടത്തിയതെന്നും അക്രമം നടത്തിയിട്ടില്ലെന്നും വിദ്യാർഥി സംഘടന പ്രസ്താവനയിലൂടെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പോലീസിന്റെ വീഡിയോയും പുറത്തുവന്നത്. മഹാറാണി ബാഗിലേക്കുള്ള പ്രധാന റോഡിൽ വെച്ചാണ് സർക്കാർ ബസുകൾ അഗ്നിക്കിരയാക്കിയത്.

നേരത്തെ വിദ്യാർഥികളുടെ മാർച്ച് പോലീസ് തടഞ്ഞിരുന്നു. വിദ്യാർഥികൾക്ക് നേർക്ക് പോലീസ് ലാത്തിയും കണ്ണീർ വാതകവും പ്രയോഗിക്കുകയും ചെയ്തു.

 

Share this story