രാജ്യം കത്തുമ്പോൾ വീണ വായിക്കുന്നവർ: അയോധ്യയിൽ നാല് മാസത്തിനുള്ളിൽ അംബര ചുംബിയായ രാമക്ഷേത്രം നിർമിക്കുമെന്ന് അമിത് ഷാ

രാജ്യം കത്തുമ്പോൾ വീണ വായിക്കുന്നവർ: അയോധ്യയിൽ നാല് മാസത്തിനുള്ളിൽ അംബര ചുംബിയായ രാമക്ഷേത്രം നിർമിക്കുമെന്ന് അമിത് ഷാ

അയോധ്യയിൽ നാല് മാസത്തിനുള്ളിൽ അംബര ചുംബിയായ രാമക്ഷേത്രം നിർമിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജാർഖണ്ഡിൽ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസിന് രാമക്ഷേത്രം നിർമിക്കാൻ യാതൊരു താത്പര്യവുമുണ്ടായിരുന്നില്ലെന്നും അമിത് ഷാ പറഞ്ഞു

പൗരത്വ ഭേദഗതിക്കെതിരായ പ്രതിഷേധം രാജ്യത്ത് ആളിപ്പടരുമ്പോഴാണ് രാമക്ഷേത്ര നിർമാണവും പൊക്കവുമൊക്കെ പറഞ്ഞ് അമിത് ഷായുടെ പ്രസംഗം. പൗരത്വ ഭേഗദതിയുമായി ബന്ധപ്പെട്ട് യാതൊരു വിഷയവും അദ്ദേഹം പരാമർശിച്ചതുമില്ല

രാമക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട് കേസിന് പോകേണ്ടെന്നായിരുന്നു കോൺഗ്രസ് പറഞ്ഞിരുന്നത്. എന്നാൽ രാമക്ഷേത്രം നിർമിക്കാനുള്ള വിധി ബിജെപി നേടിയെടുത്തു. നാല് മാസത്തിനുള്ളിൽ അംബരചുംബിയായ ഒരു ശ്രീരാമ ക്ഷേത്രം അയോധ്യയിൽ ഉയർന്നിരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു.

 

Share this story