ഭിന്നിപ്പുണ്ടാക്കാൻ ശ്രമം, സമാധാനം കാത്തുസൂക്ഷിക്കുക; പ്രതികരണവുമായി നരേന്ദ്രമോദി

ഭിന്നിപ്പുണ്ടാക്കാൻ ശ്രമം, സമാധാനം കാത്തുസൂക്ഷിക്കുക; പ്രതികരണവുമായി നരേന്ദ്രമോദി

പൗരത്വ ഭേദഗതിക്കെതിരായ പ്രതിഷേധവും അടിച്ചമർത്തലും അന്താരാഷ്ട്ര ശ്രദ്ധയാകർഷിക്കുമ്പോൾ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. സമാധാനവും ഐക്യവും സാഹോദര്യവും നിലനിർത്തേണ്ട സമയമാണിതെന്ന് മോദി ട്വീറ്റ് ചെയ്തു.

നിക്ഷിപ്ത താത്പര്യക്കാർ ഭിന്നിപ്പുണ്ടാക്കാനും അസ്വസ്ഥതകൾ സൃഷ്ടിക്കാനും നടത്തുന്ന ശ്രമങ്ങൾ അനുവദിച്ചു കൊടുക്കരുതെന്നും മോദി ആവശ്യപ്പെട്ടു. അക്രമാസക്തമായ പ്രതിഷേധങ്ങൾ ദൗർഭാഗ്യകരവും അസ്വസ്ഥതയുണ്ടാക്കുന്നതുമാണ്.

ചർച്ചകളും സംവാദങ്ങളും എതിർപ്പുകളുമൊക്കെ ജനാധിപത്യത്തിന്റെ അനിവാര്യ ഘടകങ്ങളാണ്. എന്നാൽ പൊതുമുതൽ നശിപ്പിക്കുകയും മറ്റുള്ളവരുടെ ജീവിതത്തിന് തടസ്സമുണ്ടാക്കാനും പാടില്ലെന്നും മോദിയുടെ ട്വീറ്റിൽ പറയുന്നു.

പൗരത്വ ഭേദഗതി നിയമം പാർലമെന്റ് പാസാക്കിയത് വലിയ പിന്തുണയോടെയാണ്. ഒരു മതത്തിലും പെട്ട ഇന്ത്യക്കാരായ ഒരാളെയും പൗരത്വ ഭേദഗതി നിയമം ബാധിക്കില്ലെന്ന് അസന്നിഗ്ധമായി ഉറപ്പു നൽകുന്നതായും മോദി പറഞ്ഞു.

Share this story