പോലീസ് ക്രൂരത: ജാമിയ മില്ലിയയിൽ വീണ്ടും വിദ്യാർഥി പ്രക്ഷോഭം

പോലീസ് ക്രൂരത: ജാമിയ മില്ലിയയിൽ വീണ്ടും വിദ്യാർഥി പ്രക്ഷോഭം

പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ച വിദ്യാർഥികളെ പോലീസ് മർദിച്ചതിൽ പ്രതിഷേധിച്ച് ജാമിയ മില്ലിയ യൂനിവേഴ്‌സിറ്റിയിൽ വീണ്ടും വിദ്യാർഥി പ്രക്ഷോഭം. പോലീസ് ഭീകരതയെ ചോദ്യം ചെയ്ത് വിദ്യാർഥികൽ റാലി നടത്തുകയാണ്. പ്രധാന കവാടമായ ഏഴാം നമ്പർ ഗേറ്റിന് മുന്നിലാണ് വിദ്യാർഥികൾ പ്രതിഷേധിക്കുന്നത്

പോലീസ് മർദനത്തിന്റെ പാടുകൾ കാണിച്ച് ഷർട്ടുകൾ ധരിക്കാതെയാണ് വിദ്യാർഥികളുടെ പ്രതിഷേധം. പലരുടെയും ശരീരത്തിൽ മുറിവുകളുണ്ട്. രാജ്യത്തെ രക്ഷിക്കൂ, ഭരണഘടനയെ സംരക്ഷിക്കൂ എന്ന മുദ്രവാക്യമുയർത്തിയാണ് വിദ്യാർഥികളുടെ പ്രതിഷേധം

തങ്ങളുടെ സുഹൃത്തുക്കളെയും സഹോദരിമാരെയും പോലീസ് തല്ലിച്ചതക്കുകയായിരുന്നുവെന്ന് വിദ്യാർഥികൾ പറഞ്ഞു. കോളജ് ക്യാമ്പസിനുള്ളിൽ കയറിയാണ് പോലീസ് അതിക്രമം കാണിച്ചത്. നിരവധി വിദ്യാർഥികൾക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തിരുന്നു

ഇന്നലെ രാത്രിയോടെ വിവിധ യൂനിവേഴ്‌സിറ്റികളിലെ വിദ്യാർഥികളും യുവജനങ്ങളും ഡൽഹി പോലീസ് ആസ്ഥാനം വളഞ്ഞിരുന്നു. കസ്റ്റഡിയിലെടുത്ത വിദ്യാർഥികളെ പുലർച്ചെ വിട്ടയച്ചതോടെയാണ് ഇവർ ഉപരോധ സമരം അവസാനിപ്പിച്ചത്.

 

Share this story