സഹോദരങ്ങൾ വിയർപ്പ് ഒഴുക്കുന്നിടത്ത് ഞങ്ങൾ രക്തം നൽകും; വിദ്യാർഥി പ്രക്ഷോഭത്തിന് പിന്തുണയുമായി രാത്രി തന്നെ എത്തി ചന്ദ്രശേഖർ ആസാദ്

സഹോദരങ്ങൾ വിയർപ്പ് ഒഴുക്കുന്നിടത്ത് ഞങ്ങൾ രക്തം നൽകും; വിദ്യാർഥി പ്രക്ഷോഭത്തിന് പിന്തുണയുമായി രാത്രി തന്നെ എത്തി ചന്ദ്രശേഖർ ആസാദ്

ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡൽഹിയിൽ വിദ്യാർഥികൾ നടത്തിയ പ്രക്ഷോഭത്തിന് പിന്തുണയുമായി എത്തിയത് നിരവധി നേതാക്കൾ. ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാലയിൽ നടന്ന പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ചാണ് യുവാക്കളും വിദ്യാർഥികളും ചേർന്ന് ഡൽഹി പോലീസ് ആസ്ഥാനം ഉപരോധിച്ചത്.

ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ്, സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്, സിപിഐ ദേശീയ സെക്രട്ടറി ഡി രാജ എന്നിവർ പ്രക്ഷോഭകർക്ക് പിന്തുണയുമായി രാത്രി തന്നെ എത്തിയിരുന്നു

ഞങ്ങളുടെ സഹോദരങ്ങളുടെ വിയർപ്പ് ഒഴുകുന്നിടത്ത് ഞങ്ങൾ രക്തം നൽകും. ഞാനിവിടെ ഇരിക്കുന്നത് ആദ്യ ബുള്ളറ്റ് ഏറ്റുവാങ്ങുന്നതിന് വേണ്ടിയാണെന്നും ചന്ദ്രശേഖർ ആസാദ് പറഞ്ഞു.

ഇന്ന് പുലർച്ചെ 3.30ഓടെയാണ് പ്രക്ഷോഭകർ ഉപരോധ സമരം അവസാനിപ്പിച്ചത്. കസ്റ്റഡിയിലെടുത്ത വിദ്യാർഥികളെ വിട്ടയച്ചതിനെ തുടർന്നായിരുന്നുവിത്.

Share this story