അക്രമസംഭവങ്ങളിൽ ഇടപെടണമെന്ന് ബിജെപി നേതാവിന്റെ ഹർജി; ഇത് വിചാരണ കോടതിയല്ലെന്ന് സുപ്രീം കോടതി

അക്രമസംഭവങ്ങളിൽ ഇടപെടണമെന്ന് ബിജെപി നേതാവിന്റെ ഹർജി; ഇത് വിചാരണ കോടതിയല്ലെന്ന് സുപ്രീം കോടതി

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങൾക്കിടെയുണ്ടായ അക്രമങ്ങളുമായി ബന്ധപ്പെട്ട ഹർജികളിൽ അടിയന്തരമായി ഇടപെടാനാകില്ലെന്ന് സുപ്രീം കോടതി. ഇത് വിചാരണ കോടതിയല്ലെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ പറഞ്ഞു. ഹർജികളുടെ പ്രളയം അലോസരപ്പെടുത്തുകയാണ്. ആദ്യം ഹൈക്കോടതികളെ സമീപിക്കണമെന്നും ചീഫ് ജസ്റ്റിസ് നിർദേശിച്ചു

ബിജെപി നേതാവ് അശ്വിനി ഉപാധ്യായയാണ് അക്രമങ്ങളുമായി ബന്ധപ്പെട്ട് ഹർജികൾ സമർപ്പിച്ചത്. ബംഗാളിൽ തീവണ്ടികൾ അടക്കം കത്തിച്ച സംഭവങ്ങൾ സിബിഐയും എൻ ഐ എയും അന്വേഷിക്കാൻ സുപ്രീം കോടതി ഉത്തരവിടണമെന്നായിരുന്നു ബിജെപി നേതാവിന്റെ ഹർജി

എന്നാൽ ആദ്യം ഹൈക്കോടതിയെ സമീപിക്കാൻ സുപ്രീം കോടതി നിർദേശിച്ചു. കടുത്ത അതൃപ്തിയാണ് വിഷയത്തിൽ ചീഫ് ജസ്റ്റിസ് രേഖപ്പെടുത്തിയത്. ഏതൊക്കെ സംസ്ഥാനങ്ങളിലാണ് ഹിന്ദുക്കൾ ഭൂരിപക്ഷമല്ലാത്തത് എന്ന കണക്കെടുപ്പ് വേണമെന്ന ഹർജിയാണ് അശ്വിനി കുമാർ രണ്ടാമത് സമർപ്പിച്ചത്. ഇതും സുപ്രീം കോടതി തള്ളി. സംസ്ഥാനങ്ങൾ രൂപീകരിച്ചത് മതത്തിന്റെ അടിസ്ഥാനത്തിലല്ല. അതുകൊണ്ട് ഇടപെടാനാകില്ലെന്നും സുപ്രീം കോടതി പറഞ്ഞു.

 

Share this story