ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട യുവാവ് പത്ത് ദിവസം കൊണ്ട് 11 ലക്ഷം തട്ടി; പരാതിയുമായി യുവതി

ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട യുവാവ് പത്ത് ദിവസം കൊണ്ട് 11 ലക്ഷം തട്ടി; പരാതിയുമായി യുവതി

ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവാവ് 11 ലക്ഷം രൂപ തട്ടിയെടുത്തതായി യുവതിയുടെ പരാതി. പത്ത് ദിവസത്തിനുള്ളിലാണ് തന്റെ പക്കൽ നിന്നും ഇത്രയം പണം തട്ടിയെടുത്തതെന്ന് ബംഗളൂരു സ്വദേശിയായ യുവതിയാണ് പരാതി നൽകിയത്

ഭരതി നഗറിൽ താമസിക്കുന്ന ബിസിനസുകാരന്റെ ഭാര്യയാണ് തട്ടിപ്പിന് ഇരയായത്. ലണ്ടനിൽ താമസിക്കുന്നുവെന്ന് പറയപ്പെടുന്ന ഡാനിയൽ എന്ന യുവാവാണ് പണം തട്ടിയത്. 62,000 രൂപ വിലവരുന്ന ആഭരണം ഡയറക്ട് എക്‌സ്പ്രസ് ഡെലിവറി കമ്പനി വഴി അയക്കാമെന്ന് ഡാനിയൽ പറയുകയായിരുന്നു.

രണ്ട് ദിവസത്തിന് ശേഷം ഡൽഹി എയർപോർട്ടിൽ നിന്നും കസ്റ്റംസ് എന്ന് പരിചയപ്പെടുത്തി ഒരാൾ വിളിക്കുകയും ഗിഫ്റ്റ് ബോക്‌സ് എത്തിയിട്ടുണ്ടെന്ന് പറയുകയുമായിരുന്നു. ഉടൻ 55000 രൂപ അയക്കണമെന്ന് ആവശ്യപ്പെട്ടു. ഇതേ തുടർന്ന് യുവതി ഭർത്താവിന്റെ അക്കൗണ്ടിൽ നിന്ന് പണം അടച്ചു

അടുത്ത ദിവസം ഡാനിയൽ വിളിച്ച് 2,25,000 രൂപ കൂടി അയക്കാൻ ആവശ്യപ്പെട്ടു. ഗിഫ്റ്റ് 17 കിലോഗ്രാമിൽ കൂടുതലുള്ളതിനാൽ 5,50000 രൂപ കൂടി അയക്കണമെന്നാവശ്യപപ്പെട്ട് അടുത്ത ദിവസം കസ്റ്റംസ് ഓഫീസറും വിളിച്ചു. രണ്ട് തവണയും പണം അടച്ചു കഴിഞ്ഞതിന് ശേഷം ഡാനിയൽ വിളിച്ച് 12 ലക്ഷം കൂടി ആവശ്യപ്പെട്ടപ്പോളാണ് സംശയം തോന്നിയതെന്ന് യുവതി പറയുന്നു. പിന്നീട് വിളിച്ചുനോക്കിയപ്പോൾ ഡാനിയലിന്റെ നമ്പർ സ്വിച്ച്ഡ് ഓഫായിരുന്നു. ഇൻസ്റ്റഗ്രാമിലെ അക്കൗണ്ട് നീക്കം ചെയ്ത നിലയിലും. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

Share this story