പ്രതിപക്ഷ നേതാക്കൾ രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി; പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു

പ്രതിപക്ഷ നേതാക്കൾ രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി; പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു

പൗരത്വ നിയമ ഭേദഗതിക്കെതിരെ വിദ്യാർഥികൾ നടത്തിയ പ്രക്ഷോഭത്തിന് നേർക്ക് പോലീസ് നടത്തിയ അതിക്രമത്തിൽ പ്രതിഷേധമറിയിക്കാൻ പ്രതിപക്ഷ നേതാക്കൾ രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി. പൗരത്വ ഭേദഗതി നിയമം ഉടൻ പിൻവലിക്കണമെന്നും ഇനിയും കാത്തിരുന്നാൽ പ്രതിഷേധം പടരാൻ സാധ്യതയുണ്ടെന്നും രാഷ്ട്രപതിയോട് പ്രതിപക്ഷം ആവശ്യപ്പെട്ടു

സോണിയ ഗാന്ധിയുടെ നേതൃത്വത്തിലാണ് പ്രതിപക്ഷ നേതാക്കൾ രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തിയത്. ഉചിതമായ നടപടിയെടുക്കുമെന്ന് രാഷ്ട്രപതി ഉറപ്പ് നൽകിയതായി പ്രതിപക്ഷ നേതാക്കൾ മാധ്യമങ്ങളോട് പ്രതികരിച്ചു.

യാതൊരുവിധ അനുകമ്പയും കൂടാതെയാണ് മോദി സർക്കാർ ജനങ്ങളിൽ നിന്ന് ഉയർന്നുവരുന്ന എതിർസ്വരങ്ങൾ അടിച്ചമർത്തുന്നതെന്ന് സോണിയ ഗാന്ധി ആരോപിച്ചു. ജാമിയ മില്ലിയ വനിതാ ഹോസ്റ്റലിലടക്കം കയറി പോലീസ് അതിക്രമം നടത്തിയത് ഇതിന്റെ ഏറ്റവും നല്ല ഉദാഹരണമാണെന്നും സോണിയ ഗാന്ധി പറഞ്ഞു

മുതിർന്ന കോൺഗ്രസ് നേതാക്കളായ കപിൽ സിബൽ, എ കെ ആന്റണി, ഗുലാം നബി ആസാദ്, സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, ആർ ജെ ഡി മനോജ് കുമാർ ഝാ, സിപിഐ ദേശീയ സെക്രട്ടറി ഡി രാജ, തൃണമൂൽ നേതാവ് ഡെറിക് ഒബ്രയാൻ എന്നിവരടങ്ങിയ സംഘമാണ് രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തിയത്.

Share this story