വെടിയുതിർത്തില്ലെന്ന പോലീസ് വാദം പച്ചക്കള്ളം; ഡൽഹിയിൽ പോലീസ് വെടിവെപ്പിൽ പരുക്കേറ്റ് ചികിത്സയിലുള്ളത് രണ്ട് വിദ്യാർഥികൾ

വെടിയുതിർത്തില്ലെന്ന പോലീസ് വാദം പച്ചക്കള്ളം; ഡൽഹിയിൽ പോലീസ് വെടിവെപ്പിൽ പരുക്കേറ്റ് ചികിത്സയിലുള്ളത് രണ്ട് വിദ്യാർഥികൾ

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡൽഹിയിൽ ഞായറാഴ്ച നടന്ന വിദ്യാർഥി പ്രക്ഷോഭത്തിനിടെ രണ്ട് വിദ്യാർഥികൾക്ക് വെടിയേറ്റതായി റിപ്പോർട്ട്. പരുക്കേറ്റ ഇരുവരും സഫ്ദർജംഗ് ആശുപത്രിയിൽ ചികിത്സയിലാണ്. പ്രാഥമിക വിവരപ്രകാരം രണ്ട് പേർക്ക് വെടിയേറ്റതായാണ് അറിയുന്നതെന്ന് പോലീസ് പ്രതികരിച്ചു. എന്താണ് സംഭവിച്ചതെന്ന് അന്വേഷിച്ച് വരികയാണെന്നും പോലീസ് അറിയിച്ചു

വെടിവെച്ചത് പോലീസുദ്യോഗസ്ഥരാണോ അതോ മറ്റാരെങ്കിലുമാണോയെന്ന കാര്യം പരിശോധിക്കുകയാണ്. കൂടുതൽ വ്യക്തതക്ക് വേണ്ടി പോലീസ് വിദഗ്ധരെ സമീപിക്കുമെന്നും പോലീസിനെ ഉദ്ധരിച്ച് ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു

അജാസ് അഹമ്മദ്(20), മുഹമ്മദ് സുഹൈബ്(23) എന്നീ വിദ്യാർഥികൾക്കാണ് വെടിയേറ്റത്. വിദ്യാർഥികൾക്ക് നേരെ വെടിയുതിർത്തിട്ടില്ലെന്നും ഇത്തരത്തിലുള്ള വാർത്തകൾ വ്യാജമാണെന്നുമായിരുന്നു ഡൽഹി പോലീസ് ഇന്നലെ പത്രസമ്മേളനം നടത്തി അറിയിച്ചത്. എന്നാൽ ജാമിയ കാമ്പസിനുള്ളിൽ തന്നെ പോലീസ് വെടിവെച്ചതായി വിദ്യാർഥികൾ ആരോപിച്ചിരുന്നു.

രണ്ട് വിദ്യാർഥികൾക്കും ശസ്ത്രക്രിയ നടത്തിയിട്ടുണ്ട്. ഇവർ ചികിത്സയിലിരിക്കുന്ന വാർഡിന് പുറത്ത് പോലീസിനെ വിന്യസിച്ചിട്ടുമുണ്ട്.

 

Share this story