പൗരത്വ നിയമ ഭേദഗതി ഇന്ത്യൻ മുസ്ലീങ്ങളെ ബാധിക്കില്ലെന്ന് ഡൽഹി ഇമാം

പൗരത്വ നിയമ ഭേദഗതി ഇന്ത്യൻ മുസ്ലീങ്ങളെ ബാധിക്കില്ലെന്ന് ഡൽഹി ഇമാം

പൗരത്വ നിയമ ഭേദഗതിക്ക് ഇന്ത്യൻ മുസ്ലീങ്ങളുമായി ഒരു ബന്ധവുമില്ലെന്ന് ഡൽഹി ജുമാ മസ്ജിദ് ഷാഹി ഇമാം സയ്യിദ് അഹമ്മദ് ബുഖാരി. രാജ്യത്ത് ജീവിക്കുന്ന മുസ്ലീങ്ങളുമായി ഇതിന് ബന്ധമില്ല. എൻ ആർ സി ഇതുവരെ നിയമമായിട്ടില്ലെന്നും ഇമാം പറഞ്ഞു

പ്രതിഷേധിക്കുകയെന്നത് ഇന്ത്യയിലെ ഓരോ പൗരന്റെയും ജനാധിപത്യ അവകാശമാണ്. എന്നാൽ നിയന്ത്രണവിധേയമായി പ്രതിഷേധങ്ങൾ സംഘടിപ്പിക്കണം. വികാരങ്ങളെ നിയന്ത്രിക്കേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്

നിലവിൽ ഇന്ത്യയിൽ ജീവിക്കുന്ന മുസ്ലീങ്ങളെ പൗരത്വ നിയമഭേദഗതി ബാധിക്കില്ല. പകരം അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, പാക്കിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള മുസ്ലീം അഭയാർഥികളെയാണ് നിയമം ബാധിക്കുക

പൗരത്വ നിയമഭേദഗതിയും ദേശീയ പൗരത്വ രജിസ്റ്ററും തമ്മിൽ വ്യത്യാസങ്ങളുണ്ട്. ആദ്യത്തേത് നിയമവും രണ്ടാമത്തേത് പ്രഖ്യാപനവും മാത്രമാണ്. അയൽ രാജ്യങ്ങളിൽ നിന്നുവന്ന മുസ്ലീം അഭയാർഥികൾക്ക് മാത്രമേ ഇന്ത്യൻ പൗരത്വം ലഭിക്കാതിരിക്കുകയുള്ളു. നിലവിൽ ഇന്ത്യയിൽ ജീവിക്കുന്ന മുസ്ലിങ്ങളെ ഇത് ബാധിക്കില്ലെന്നും ബുഖാരി പറഞ്ഞു

 

Share this story