പൗരത്വ ഭേദഗതിയെ ചോദ്യം ചെയ്തുള്ള ഹർജികൾ ഇന്ന് സുപ്രീം കോടതിയിൽ; ബഞ്ചിന് മുന്നിൽ അറുപതോളം ഹർജികൾ

പൗരത്വ ഭേദഗതിയെ ചോദ്യം ചെയ്തുള്ള ഹർജികൾ ഇന്ന് സുപ്രീം കോടതിയിൽ; ബഞ്ചിന് മുന്നിൽ അറുപതോളം ഹർജികൾ

പൗരത്വ ഭേദഗതി നിയമത്തെ ചോദ്യം ചെയ്തുള്ള ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെയുടെ അധ്യക്ഷതയിലുള്ള ബഞ്ചാണ് കേസുകൾ പരിഗണിക്കുന്നത്. ജസ്റ്റിസുമാരായ ബി ആർ ഗവായ്, സൂര്യകാന്ത് എന്നിവരാണ് ബഞ്ചിലെ മറ്റുള്ളവർ

അറുപതോളം ഹർജികളാണ് ഇന്ന് സുപ്രീം കോടതിയുടെ പരിഗണനക്ക് വരുന്നത്. രാജ്യത്തെ പ്രതിപക്ഷ കക്ഷികളും സന്നദ്ധ സംഘടനകളും സാമൂഹിക പ്രവർത്തകരുമെല്ലാം ഹർജി നൽകിയിട്ടുണ്ട്. മുതിർന്ന അഭിഭാഷകൻ കപിൽ സിബലാണ് ഹർജിക്കാർക്ക് വേണ്ടി ഹാജരാകുന്നത്

ഹർജികളിൽ വാദം കേൾക്കാൻ സുപ്രീം കോടതി തീരുമാനിച്ചാൽ കേന്ദ്രസർക്കാരിന് നോട്ടീസ് അയച്ചേക്കും. മുസ്ലീം ലീഗ്, കേരളാ മുസ്ലീം ജമാഅത്ത്(കാന്തപുരം), ജയ്‌റാം രമേഷ്, രമേശ് ചെന്നിത്തല, ടി എൻ പ്രതാപൻ, ഡി വൈ എഫ് ഐ, ലോക് താന്ത്രിക് യുവജനതാദൾ, എസ് ഡി പി ഐ, ഡി എം കെ, അസദുദ്ദീൻ ഒവൈസി, തുടങ്ങിയവരാണ് ഹർജിയുമായി സുപ്രീം കോടതിയെ സമീപിക്കുന്നത്

 

Share this story