വീണ്ടും തീ കൊളുത്തി കൊല: യുപിയിൽ യുവതിയെ മാനഭംഗം ചെയ്ത് തീ കൊളുത്തി കൊന്നു

വീണ്ടും തീ കൊളുത്തി കൊല: യുപിയിൽ യുവതിയെ മാനഭംഗം ചെയ്ത് തീ കൊളുത്തി കൊന്നു

ഉത്തർപ്രദേശിലെ ഫത്തേപൂരിൽ ബന്ധുവായ യുവാവ് മാനഭംഗപ്പെടുത്തി തീ കൊളുത്തിയ പെൺകുട്ടി മരിച്ചു. 90 ശതമാനത്തോളം പൊള്ളലേറ്റ പെൺകുട്ടി കാൺപൂരിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

പെൺകുട്ടിയുടെ ബന്ധുവായ യുവാവ് വീട്ടിൽ മറ്റാരുമില്ലാത്ത സമയത്ത് വീട്ടിലെത്തുകയും കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു. വിവരം മാതാപിതാക്കളെ അറിയിക്കുമെന്ന് പറഞ്ഞതോടെയാണ് ഇയാൾ പെൺകുട്ടിയെ തീ കൊളുത്തിയത്.

ശനിയാഴ്ചയാണ് ഇയാൾ കുട്ടിയെ പീഡിപ്പിച്ച ശേഷം തീ കൊളുത്തിയത്. പ്രതിയെ ഞായറാഴ്ച തന്നെ ഹുസൈൻ ഗഞ്ച് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ മാസം ആദ്യം ഉന്നാവോ പീഡനക്കേസിലെ ഇരയായ പെൺകുട്ടിയെ പ്രതികൾ തീ കൊളുത്തി കൊന്നിരുന്നു.

Share this story