മംഗലാപുരത്ത് പോലീസും പ്രക്ഷോഭകരും ഏറ്റുമുട്ടി; പോലീസ് വെടിയുതിർത്തു; കർഫ്യു പ്രഖ്യാപിച്ചു

Share with your friends

പൗരത്വ ഭേദഗതി നിയമത്തിനെതിരെ മംഗലാപുരത്തും അതിശക്തമായ പ്രതിഷേധം. നിരോധനാജ്ഞ ലംഘിച്ച് പ്രക്ഷോഭകർ തെരുവിലിറങ്ങിയതോടെ പോലീസും പ്രതിഷേധക്കാരും തമ്മിൽ നേർക്കുനേർ ഏറ്റുമുട്ടി. നിരവധി വാഹനങ്ങൾ പ്രക്ഷോഭകർ കത്തിച്ചു. പോലീസിന് നേരെ രൂക്ഷമായ കല്ലേറുമുണ്ടായി

പ്രക്ഷോഭകർക്ക് നേരെ പോലീസ് റബർ ബുള്ളറ്റിൻ കൊണ്ട് വെടിയുതിർത്തു. സംഘർഷത്തിൽപ്പെട്ട് മരണം സംഭവിച്ചതായി വാർത്തകൾ വരുന്നുണ്ടെങ്കിലും ഇത് സ്ഥിരീകരിച്ചിട്ടില്ല. സ്ഥിതിഗതികൾ കൈവിട്ടു തുടങ്ങിയതോടെ അഞ്ച് പോലീസ് സ്‌റ്റേഷൻ പരിധിയിൽ കർഫ്യു പ്രഖ്യാപിച്ചു.

വിദ്യാർഥികളാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ ആദ്യം തെരുവിലിറങ്ങിയത്. ഇതിന് പിന്നാലെ ജനങ്ങളും ഇവർക്കൊപ്പം ചേരുകയായിരുന്നു. പ്രക്ഷോഭകർക്ക് നേരെ ലാത്തിച്ചാർജ് നടത്തി. കണ്ണീർ വാതകവും ജലപീരങ്കിയും ഇവർ പിരിഞ്ഞുപോകാതെ വന്നതോടെയാണ് വെടിയുതിർത്തത്.

രാജ്യവ്യാപകമായി അതിരൂക്ഷമായ പ്രക്ഷോഭത്തിനാണ് ഇന്ന് സാക്ഷ്യം വഹിച്ചത്. ഡൽഹിയിൽ ഇടതുനേതാക്കളായ യെച്ചൂരി, ഡി രാജ തുടങ്ങിയവർ അറസ്റ്റിലായിരുന്നു. ഡൽഹിയിൽ ഇന്റർനെറ്റ് മൊബൈൽ സേവനങ്ങൾ കേന്ദ്രസർക്കാർ റദ്ദാക്കി. മെട്രോ സ്‌റ്റേഷനുകൾ അടച്ചിട്ടു. നൂറുകണക്കിനാളുകലെ കസ്റ്റഡിയിൽ എടുത്തു

 

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-

 
Seclob മലയാളികൾക്കായി ഇതാ സെക്ലോബ് എന്ന ഒരു മൊബൈൽ സൈറ്റ്… മൊബൈൽ വഴി ഒരുപാട് സേവനങ്ങൾ ഒരു കുടകീഴിൽ നമുക്ക് ലഭിക്കുകയാണ് ഇത് വഴി…

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!