പ്രതിഷേധങ്ങളിൽ ഭയന്നുവിറച്ച് മോദി സർക്കാർ: രാജ്യ തലസ്ഥാനത്ത് ടെലഫോൺ സേവനങ്ങൾ റദ്ദാക്കി; സേവനം നിർത്തിവെക്കാൻ മൊബൈൽ കമ്പനികൾക്ക് നിർദേശം

പ്രതിഷേധങ്ങളിൽ ഭയന്നുവിറച്ച് മോദി സർക്കാർ: രാജ്യ തലസ്ഥാനത്ത് ടെലഫോൺ സേവനങ്ങൾ റദ്ദാക്കി; സേവനം നിർത്തിവെക്കാൻ മൊബൈൽ കമ്പനികൾക്ക് നിർദേശം

പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധത്തിൽ ഭയന്നുവിറച്ച് കേന്ദ്രസർക്കാർ. പ്രതിഷേധം വ്യാപകമാകുന്ന സാഹചര്യത്തിൽ നരേന്ദ്രമോദി സർക്കാർ പതിവായി ചെയ്യുന്ന നടപടി തന്നെയാണ് രാജ്യ തലസ്ഥാനത്തും സ്വീകരിച്ചിരിക്കുന്നത്. ഡൽഹിയിൽ ടെലഫോൺ, ഇന്റർനെറ്റ് സേവനങ്ങൾക്ക് വിലക്കേർപ്പെടുത്തി

വോയ്‌സ്, എസ് എം എസ്, ഡാറ്റ സേവനങ്ങളാണ് റദ്ദാക്കിയത്. സേവനങ്ങൾ നിർത്തിവെക്കാൻ കേന്ദ്ര സർക്കാർ മൊബൈൽ കമ്പനികൾക്ക് നിർദേശം നൽകി. സർക്കാർ നിർദേശ പ്രകാരം സേവനം നിർത്തിവെക്കുകയാണെന്ന് ഭാരതി എയർ ടെൽ ട്വീറ്റ് ചെയ്തു.

ഡൽഹി മെട്രോയുടെ പ്രധാന സ്റ്റേഷനുകൾ അടച്ചിട്ടിരിക്കുകയാണ്. ഇന്ന് അതിശക്തമായ പ്രതിഷേധത്തിനാണ് രാജ്യതലസ്ഥാനം സാക്ഷ്യം വഹിച്ചത്. പ്രക്ഷോഭത്തിന് നേതൃത്വം നൽകാനെത്തിയ ഇടതുപക്ഷ നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. സീതാറാം യെച്ചൂരി, ഡി രാജ, ബൃന്ദ കാരാട്ട് തുടങ്ങിയവരെയാണ് അറസ്റ്റ് ചെയ്തത്.

ചെങ്കോട്ടയിലേക്ക് പ്രതിഷേധവുമായി എത്തിയ നൂറുകണക്കിന് വിദ്യാർഥികളെയും പോലീസ് അറസ്റ്റ് ചെയ്തു നീക്കുകയാണ്. രാജ്യവ്യാപകമായി തന്നെ കൂട്ട അറസ്റ്റാണ് ഇന്ന് നടക്കുന്നത്. ബംഗളുരുവിൽ ചരിത്രകാരൻ രാമചന്ദ്ര ഗുഹ അറസ്റ്റിലായി. ഹൈദരാബാദിലും ഡൽഹിയിലുമായി നൂറുകണക്കിന് വിദ്യാർഥികളും അറസ്റ്റിലായി. ഉത്തർപ്രദേശിലെ വിവിധ നഗരങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

 

Share this story