പ്രതിഷേധം കത്തുന്നു: ചെങ്കോട്ടക്ക് സമീപം നൂറുകണക്കിന് പ്രതിഷേധക്കാർ തമ്പടിച്ചു, ഡെൽഹിയിൽ മൊബൈൽ സേവനങ്ങൾ റദ്ദാക്കി; രാജീവ് ഗാന്ധി സ്റ്റേഡിയം താത്കാലിക ജയിലാക്കി മോദി സർക്കാർ

പ്രതിഷേധം കത്തുന്നു: ചെങ്കോട്ടക്ക് സമീപം നൂറുകണക്കിന് പ്രതിഷേധക്കാർ തമ്പടിച്ചു, ഡെൽഹിയിൽ മൊബൈൽ സേവനങ്ങൾ റദ്ദാക്കി; രാജീവ് ഗാന്ധി സ്റ്റേഡിയം താത്കാലിക ജയിലാക്കി മോദി സർക്കാർ

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം രാജ്യത്ത് കത്തുന്നു. രാജ്യവ്യാപകമായി ഇന്ന് കൂട്ട അറസ്റ്റാണ് നടന്നത്. ഡൽഹിയിൽ സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ദേശീയ സെക്രട്ടറി ഡി രാജ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ അറസ്റ്റിലായി. ബംഗളൂരുവിൽ ചരിത്രകാരൻ രാമചന്ദ്ര ഗുഹയെ പോലീസ് അറസ്റ്റ് ചെയ്തു. ഹൈദരാബാദിലും ഡൽഹിയിലുമായി നൂറുകണക്കിനാളുകളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്

ചെങ്കോട്ട പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഡൽഹിയിലെ പ്രമുഖ മെട്രോ സ്‌റ്റേഷനുകൾ അടച്ചിട്ടു. മൊബൈൽ സേവനങ്ങൾ റദ്ദാക്കി. ഡൽഹിയിൽ പലയിടത്തും ഇന്റർനെറ്റ് സേവനങ്ങളും റദ്ദാക്കിയിട്ടുണ്ട്. എന്നാൽ പോലീസ് നടപടിയെ എതിർത്ത് നൂറുകണക്കിനാളുകളാണ് ചെങ്കോട്ടക്ക് സമീപം തമ്പടിച്ചിരിക്കുന്നത്.

ചെങ്കോട്ടയിലെത്തുന്ന ഓരോരുത്തരെയുമായി പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയാണ്. വിദ്യാർഥികളും യുവാക്കളും രാഷ്ട്രീയ സാംസ്‌കാരിക സാമൂഹിക രംഗത്തെ പ്രമുഖരെല്ലാം തന്നെ പ്രതിഷേധവുമായി തെരുവിലേക്കിറങ്ങിയിട്ടുണ്ട്.

ഡൽഹിയിൽ ബവാനിയിലെ രാജീവ് ഗാന്ധി സ്റ്റേഡിയം താത്കാലിക ജയിലാക്കി കേന്ദ്രസർക്കാർ മാറ്റി. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് പാർപ്പിക്കുന്നതിനായാണ് നടപടി.

 

Share this story