മോദി മുന്നുംകുത്തി വീണ അടൽ ഘട്ടിലെ പടവുകൾ പൊളിച്ചു പണിയാൻ തീരുമാനിച്ചു

മോദി മുന്നുംകുത്തി വീണ അടൽ ഘട്ടിലെ പടവുകൾ പൊളിച്ചു പണിയാൻ തീരുമാനിച്ചു

പ്രധാനമന്ത്രി നരേന്ദ്രമോദി കാൽ തട്ടി മുന്നുംകുത്തി വീണ ഉത്തർപ്രദേശ് കാൺപൂരിലെ അടൽഘട്ടിലെ പടവുകൾ പൊളിച്ചുപണിയാൻ തീരുമാനിച്ചു. പടവുകൾ തമ്മിലുള്ള ഉയരവ്യത്യാസമാണ് മോദി തട്ടിവീഴാൻ ഇടയാക്കിയതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പുനർ നിർമിക്കാൻ തീരുമാനിച്ചത്.

പടവുകളിൽ ഒന്നിന് മറ്റൊന്നിനെ അപേക്ഷിച്ച് ഉയരക്കൂടുതലുണ്ട്. ഇതാണ് മോദിയെ തട്ടി വീഴ്ത്താൻ ഇടയാക്കിയത്. ഈ പടവ് പൊളിച്ചുമാറ്റി മറ്റുള്ളവക്ക് സമാനമായ രീതിയിൽ പുനർനിർമിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. മുമ്പും സമാനമായ രീതിയിൽ ഇവിടെ പലരും വീണിട്ടുണ്ടെന്നാണ് അധികൃതർ പറയുന്നത്.

്അടൽ ഘട്ട് ബോട്ട് ക്ലബ്ബിലേക്കുള്ള വഴിയിലാണ് പടവുകളുള്ളത്. നമാമി ഗംഗ പദ്ധതിയുടെ ഭാഗമായി ഇന്ത്യ ലിമിനറ്റ് എൻജിനീയേഴ്‌സ് കമ്പനിയാണ് അടൽഘട്ട് പദ്ധതി നടപാക്കിയത്.

പടുവകളിൽ ഇരിക്കാനും ആരതി നടത്താനും അൽപ്പ സ്ഥലം ലഭ്യമാക്കണമെന്ന് ഭക്തർ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ആവശ്യമെങ്കിൽ പടവുകൾ മുഴുവൻ പൊളിച്ചുനീക്കി പുതിയത് നിർമിക്കാൻ തയ്യാറാണെന്നും കമ്പനി അറിയിച്ചു. കഴിഞ്ഞാഴ്ചയാണ് മോദി ഇവിടെ വീണത്.

Share this story