വീട്ടിൽ നിന്നും പുറത്തിറങ്ങാനാകാത്ത സ്ഥിതിയാണെന്ന് അസമിലെ ബിജെപി എംഎൽഎമാർ

വീട്ടിൽ നിന്നും പുറത്തിറങ്ങാനാകാത്ത സ്ഥിതിയാണെന്ന് അസമിലെ ബിജെപി എംഎൽഎമാർ

പൗരത്വ നിയമഭദഗതിക്കെതിരായ പ്രതിഷേധം അതിശക്തമായതോടെ വെട്ടിലായത് ബിജെപി നേതാക്കളാണ്. അസമിൽ ജനങ്ങളുടെ കടുത്ത പ്രതിഷേധത്തെ തുടർന്ന് ഒളിച്ചുതാമസിക്കേണ്ട ഗതികേടാണ് ബിജെപി ജനപ്രതിനിധികൾക്കുള്ളത്.

തങ്ങൾക്ക് വീട്ടിൽ നിന്ന് പുറത്തിറങ്ങാനാകുന്നില്ലെന്ന് ബിജെപി എംഎൽഎമാർ പരാതിപ്പെടുന്നു. പതിനഞ്ച് ബിജെപി എംഎൽഎമാരാണ് മുഖ്യമന്ത്രി സർബാനന്ദ സോനാവാളിനോട് പരാതി അറിയിച്ചിരിക്കുന്നത്. ജനരോഷം പരിഹരിക്കാൻ നടപടി വേണമെന്നും ഇവർ ആവശ്യപ്പെട്ടു

പൗരത്വ ഭേദഗതി നിയമത്തിനെതിരെ വൻ പ്രക്ഷോഭമാണ് അസമിലുണ്ടായത്. ഇതിന് പിന്നാലെ മോദി സർക്കാർ പേടി വരുമ്പോൾ സ്ഥിരം നടപ്പാക്കുന്ന ഇന്റർനെറ്റ് നിരോധനം സംസ്ഥാനത്തും നടപ്പാക്കി. ഡിസംബർ 11ന് ഏർപ്പെടുത്തിയ നിരോധനം ഇന്നലെയാണ് നീക്കിയത്.

ഗുവാഹത്തി ഹൈക്കോടതി ഇന്റർനെറ്റ് നിരോധനം നീക്കാൻ ഉത്തരവിട്ടിരുന്നു. ഇതേ തുടർന്നാണ് ഇന്നലെ വൈകുന്നേരം അഞ്ച് മണിക്ക് നിരോധനം പിൻവലിച്ചത്‌

Share this story