ബിജെപിയുടെ പോലീസ് വെടിവെച്ചു കൊന്നത് ഇതുവരെ മൂന്ന് പേരെ, നിരവധി പേർ ഗുരുതരാവസ്ഥയിൽ; യുപി, മധ്യപ്രദേശ് സംസ്ഥാനങ്ങളിലും ഇന്റർനെറ്റ് നിയന്ത്രണം

ബിജെപിയുടെ പോലീസ് വെടിവെച്ചു കൊന്നത് ഇതുവരെ മൂന്ന് പേരെ, നിരവധി പേർ ഗുരുതരാവസ്ഥയിൽ; യുപി, മധ്യപ്രദേശ് സംസ്ഥാനങ്ങളിലും ഇന്റർനെറ്റ് നിയന്ത്രണം

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തെ അടിച്ചമർത്താനുള്ള ബിജെപി സർക്കാരുകളുടെ ക്രൂരമായ നടപടികൾ തുടരുന്നു. രാജ്യത്ത് ഇന്നലെ മാത്രം മൂന്ന് പേർക്കാണ് പോലീസ് വെടിവെപ്പിൽ ജീവൻ നഷ്ടപ്പെട്ടത്. ഇതിൽ രണ്ട് പേർ മംഗലാപുരത്തും ഒരാൾ ലക്‌നൗവിലുമാണ്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പ്രക്ഷോഭകർക്ക് നേരെ അതിരൂക്ഷമായ അക്രമങ്ങളാണ് പോലീസ് നടത്തുന്നത്.

പ്രക്ഷോഭം രാജ്യവ്യാപകമായി ശക്തി പ്രാപിക്കുകയാണ്. ഡൽഹിയിൽ മാത്രം ഇന്നലെ 1200 പേരെ കസ്റ്റഡിയിലെടുത്തിരുന്നു. യെച്ചൂരി, ഡി രാജ, വൃന്ദ കാരാട്ട്, തുടങ്ങിയവരൊക്കെ അറസ്റ്റിലാകുകയും ചെയ്തു. നൂറുകണക്കിന് വിദ്യാർഥികളെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബംഗളൂരുവിൽ ചരിത്രകാരൻ രാമചന്ദ്ര ഗുഹ അടക്കമുള്ളവരെ പോലീസ് കസ്റ്റഡിയിലെടുത്തു

ഉത്തർ പ്രദേശിൽ കൂടുതൽ നഗരങ്ങളിൽ സർക്കാർ ഇന്റർനെറ്റ് നിയന്ത്രണം ഏർപ്പെടുത്തി. ലക്‌നൗ, ആഗ്ര, പ്രയാഗ് രാജ് തുടങ്ങി 11 നഗരങ്ങളിലാണ് ഇന്റർനെറ്റ് നിയന്ത്രണം. മധ്യപ്രദേശിൽ 44 ഇടത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു.

ലക്‌നൗവിൽ പോലീസ് വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു. എന്നാൽ പോലീസ് വെടിവെച്ചിട്ടില്ലെന്നാണ് യു പി ഡിജിപി അവകാശപ്പെടുന്നത്. ഓൾഡ് ലക്‌നൗ സിറ്റിയിൽ ഒരു പോലീസ് ഔട്ട് പോസ്റ്റ് പ്രക്ഷോഭകർ കത്തിച്ചു. നിരവധി വാഹനങ്ങളും അഗ്നിക്കിരയാക്കി.

 

Share this story