മംഗലാപുരത്ത് സംഘർഷമുണ്ടാക്കിയത് കേരളത്തിൽ നിന്നുള്ളവരെന്ന് കർണാടക ആഭ്യന്തര മന്ത്രി

മംഗലാപുരത്ത് സംഘർഷമുണ്ടാക്കിയത് കേരളത്തിൽ നിന്നുള്ളവരെന്ന് കർണാടക ആഭ്യന്തര മന്ത്രി

പൗരത്വ ഭേദഗതി നിയമത്തിനെതിരെ മംഗലാപുരത്ത് പ്രക്ഷോഭമുണ്ടാക്കിയത് കേരളത്തിൽ നിന്നുള്ളവരെന്ന് കർണാടക ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മെ. മംഗലാപുരത്ത് ഇന്നലെ രണ്ട് പ്രതിഷേധക്കാരെ പോലീസ് വെടിവെച്ചു കൊന്നിരുന്നു. പോലീസ് സ്‌റ്റേഷൻ തീയിടാൻ ശ്രമിച്ചപ്പോഴാണ് വെടിവെച്ചതെന്ന് ആഭ്യന്തര മന്ത്രി ന്യായീകരിച്ചു

മംഗലാപുരത്ത് നിരോധനാജ്ഞയും അഞ്ച് പോലീസ് സ്‌റ്റേഷൻ പരിധിയിൽ കർഫ്യുവും കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇത് ലംഘിച്ച് ആയിരങ്ങളാണ് തെരുവിലിറങ്ങിയത്. കമ്മീഷണർ ഓഫീസിലേക്ക് നീങ്ങിയ മാർച്ച് പോലീസ് തടഞ്ഞതോടെ സംഘർഷം ആരംഭിക്കുകയായിരുന്നു

പോലീസ് പ്രക്ഷോഭകർക്ക് നേരെ ലാത്തി വീശുകയും പിന്നീട് ഗ്രനേഡ് പ്രയോഗിക്കുകയും ചെയ്തു. തുടർന്നാണ് വെടിയുതിർത്തത്. സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ മംഗലാപുരം കമ്മീഷണറേറ്റ് പരിധിയിൽ കർഫ്യു പ്രഖ്യാപിച്ചു. എല്ലാ ജില്ലകളിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

സമാധാനം പാലിക്കണമെന്ന് മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ ആവശ്യപ്പെട്ടു. കൽബുർഗി, മൈസൂർ, ഹാസൻ, ബെല്ലാരി, ഉത്തര കന്നഡ, ദക്ഷിണ കന്നഡ ജില്ലകളിൽ കൂടുതൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്

 

Share this story