മംഗലാപുരത്ത് രണ്ട് പ്രതിഷേധക്കാരെ പോലീസ് വെടിവെച്ചു കൊന്നു; അഞ്ച് പേർക്ക് ഗുരുതര പരുക്ക്, മംഗലാപുരത്ത് കർഫ്യു

മംഗലാപുരത്ത് രണ്ട് പ്രതിഷേധക്കാരെ പോലീസ് വെടിവെച്ചു കൊന്നു; അഞ്ച് പേർക്ക് ഗുരുതര പരുക്ക്, മംഗലാപുരത്ത് കർഫ്യു

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിൽ മംഗലാപുരത്ത് രണ്ട് മരണം. പ്രക്ഷോഭകർക്ക് നേരെ പോലീസ് നടത്തിയ വെടിവെപ്പിലാണ് രണ്ട് പേർ മരിച്ചത്. ജലീൽ കന്തക്, നൈഷിൻ കുദ്രോളി എന്നിവരാണ് മരിച്ചത്.

പ്രക്ഷോഭത്തിൽ മുൻ മേയർ അഷറഫിന് ഗുരുതരമായി പരുക്കേറ്റു. പഴയ തുറമുഖം സ്ഥിതി ചെയ്യുന്ന ബന്ദർ മേഖലയിൽ വൈകുന്നേരം നാലരയോടെയാണ് വെടിവെപ്പുണ്ടായത്. പ്രക്ഷോഭം ശക്തമായതോടെ മംഗലാപുരത്തെ അഞ്ച് പോലീസ് സ്‌റ്റേഷൻ പരിധിയിൽ കഴിഞ്ഞ ദിവസം കർഫ്യു പ്രഖ്യാപിച്ചിരുന്നു. ഇത് മംഗലാപുരം കമ്മീഷണറേറ്റ് പരിധിയിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്

വെടിവെപ്പിന്റെ പശ്ചാത്തലത്തിൽ വടക്കൻ കേരളത്തിലും അതീവ ജാഗ്രതാ നിർദേശം നൽകി. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിൽ പോലീസ് സുരക്ഷ ശക്തമാക്കി. കർണാടകയിലെ എല്ലാ ജില്ലകളിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. കേരളാ അതിർത്തിയോട് ചേർന്ന ദക്ഷിണ കന്നഡ ജില്ലയിൽ രണ്ട് ദിവസത്തേക്ക് നിരോധനം ഏർപ്പെടുത്തി. മംഗലാപുരം നഗരപരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു

 

Share this story