മംഗലാപുരത്ത് എത്തിയ സിദ്ധരാമയ്യയെയും സംഘത്തെയും തടഞ്ഞു; കോൺഗ്രസ് നേതാക്കളെ കസ്റ്റഡിയിലെടുത്തു

മംഗലാപുരത്ത് എത്തിയ സിദ്ധരാമയ്യയെയും സംഘത്തെയും തടഞ്ഞു; കോൺഗ്രസ് നേതാക്കളെ കസ്റ്റഡിയിലെടുത്തു

രണ്ട് പ്രക്ഷോഭകരെ പോലീസ് വെടിവെച്ചു കൊന്ന സാഹചര്യത്തിൽ മംഗലാപുരത്ത് എത്തിയ കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ അടക്കമുള്ള കോൺഗ്രസ് നേതാക്കളെ വിമാനത്താവളത്തിൽ പോലീസ് തടഞ്ഞു. മംഗളൂരുവിലെ വെടിവെപ്പുണ്ടായ സ്ഥലം സന്ദർശിക്കാനെത്തിയതായിരുന്നു കോൺഗ്രസ് നേതാക്കൾ

സർക്കാർ വിമാനാനുമതി റദ്ദാക്കിയതായും രമേശ് കുമാർ ഉൾപ്പെടെയുള്ള നേതാക്കളെ അറസ്റ്റ് ചെയ്‌തെന്നും മുൻ മന്ത്രി കൃഷ്ണ ബൈറെ ഗൗഡ പറഞ്ഞു. ഇത് സ്വാതന്ത്ര്യത്തെ തടഞ്ഞുവെക്കലാണെന്ന് അദ്ദേഹം പറഞ്ഞു. കർണാടക മുൻ സ്പീക്കർ കെ ആർ രമേശ്, ബസവരാജ് രായറെഡ്ഡി, എം ബി പാട്ടീൽ, നസീർ അഹമ്മദ്, എസ് ആർ പാട്ടീൽ, വി ആർ ഉഗ്രപ്പ എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

ഇന്നലെ പോലീസ് നടത്തിയ വെടിവെപ്പിൽ രണ്ട് പേരാണ് കൊല്ലപ്പെട്ടത്. ജലീൽ കന്തക്, നൈഷിൻ കുദ്രോളി എന്നിവരാണ് മരിച്ചത്. ഇവരുടെ കുടുംബത്തെ സന്ദർശിക്കാൻ കൂടിയാണ് കോൺഗ്രസ് നേതാക്കൾ മംഗലാപുരത്ത് എത്തിയത്. ബിജെപി ഗൂഢാലോചനയുടെ ഭാഗമായി ഭിന്നിപ്പിച്ച് ഭരിക്കുന്നതിന്റെ ഭാഗമായി രണ്ട് പേർ മംഗളൂരുവിൽ കൊല്ലപ്പെട്ടിരിക്കുന്നു. അവർക്ക് അനുശോചനം അറിയിക്കുന്നതായും സിദ്ധരാമയ്യ ട്വീറ്റ് ചെയ്തു.

 

Share this story