തകർന്നുകിടന്ന സമ്പദ് വ്യവസ്ഥയെ ഇന്ത്യൻ സമ്പദ് ഘടനയെ എൻ ഡി എ സർക്കാർ രക്ഷിച്ചു; രാജ്യം കത്തുമ്പോൾ നരേന്ദ്രമോദി

തകർന്നുകിടന്ന സമ്പദ് വ്യവസ്ഥയെ ഇന്ത്യൻ സമ്പദ് ഘടനയെ എൻ ഡി എ സർക്കാർ രക്ഷിച്ചു; രാജ്യം കത്തുമ്പോൾ നരേന്ദ്രമോദി

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിൽ രാജ്യം കത്തുമ്പോഴും സ്വയം പുകഴ്ത്തലുമായി പ്രധാനമന്ത്രി സ്ഥാനത്തിരിക്കുന്ന ബിജെപി നേതാവ് നരേന്ദ്രമോദി. താറുമാറായി കിടക്കുന്ന സമ്പദ് വ്യവസ്ഥയെ ചിട്ടപ്പെടുത്താനുള്ള ശ്രമങ്ങളാണ് തന്റെ നേതൃത്വത്തിലുള്ള എൻ ഡി എ സർക്കാർ നടത്തുന്നതെന്നായിരുന്നു മോദിയുടെ വാക്കുകൾ

കർഷകരെയും തൊഴിലാളികളെയും വ്യവസായികളെയും കേൾക്കുന്ന സർക്കാരാണ് നമ്മുടേത്. ഇന്ത്യൻ സമ്പദ് വ്യവസ്ഥ ആറ് വർഷങ്ങൾക്ക് മുമ്പ് ഒരു ദുരന്തത്തിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുകയായിരുന്നു. അതു തിരിച്ചു കൊണ്ടുവരാനുള്ള ശ്രമങ്ങൾ ഞങ്ങൾ നടത്തിയത്.

നികുതിഘടനയിലും സുതാര്യതയും കാര്യക്ഷമതയും നിലനിർത്താനുള്ള പ്രവർത്തനങ്ങളിലേക്കാണ് ഇനി നീങ്ങുന്നത്. ഇന്ത്യയിലേക്കുള്ള വിദേശനിക്ഷേപ തോത് വർധിച്ചുവെന്നും ഇയാൾ പറഞ്ഞു

Share this story