മുൻ രാഷ്ട്രപതി പ്രണാബ് മുഖർജിയുടെ മകൾ അറസ്റ്റിൽ; പിടികൂടിയത് അമിത് ഷായുടെ വസതിക്ക് മുന്നിൽ പ്രതിഷേധിക്കുന്നതിനിടെ

മുൻ രാഷ്ട്രപതി പ്രണാബ് മുഖർജിയുടെ മകൾ അറസ്റ്റിൽ; പിടികൂടിയത് അമിത് ഷായുടെ വസതിക്ക് മുന്നിൽ പ്രതിഷേധിക്കുന്നതിനിടെ

മുൻ രാഷ്ട്രപതി പ്രണാബ് മുഖർജിയുടെ മകൾ ഡൽഹിയിൽ അറസ്റ്റിൽ. പൗരത്വനിയമ ഭേദഗതിക്കെതിരെ ആഭ്യന്തരമന്ത്രിയായ ബിജെപി നേതാവ് അമിത് ഷായുടെ വസതിക്ക് മുന്നിൽ പ്രതിഷേധിക്കുന്നതിനിടെയാണ് ഷർമിഷ്ഠയെ പോലീസ് അറസ്റ്റ് ചെയ്തത്.

ഡൽഹി മഹിളാ കോൺഗ്രസ് അധ്യക്ഷ കൂടിയാണ് ഷർമിഷ്ഠ. പൗരത്വ ഭേദഗതിക്കെതിരെ അമിത് ഷായുടെ വസതിക്ക് മുന്നിൽ പ്രതിഷേധിക്കുകയായിരുന്നു മഹിളാ കോൺഗ്രസ് പ്രവർത്തകർ

ഡൽഹിയിലെ വിവിധ ഇടങ്ങളിൽ ഇന്നും കനത്ത പ്രതിഷേധം തുടരുകയാണ്. പലയിടങ്ങളിലും റോഡ്, റെയിൽവേ ഗതാഗതങ്ങൾ തടസ്സപ്പെട്ടു. ഡൽഹിയിൽ ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് സമരം ശക്തമാക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ചന്ദ്രശേഖർ ഇന്ന് മുതൽ ജന്ദർമന്തിറിൽ അനിശ്ചിതകാല നിരാഹാര സമരം നടത്തും.

Share this story