ഉന്നാവ് ബലാത്സംഗ കേസ്: മുൻ ബിജെപി എംഎൽഎ കുൽദീപ് സെംഗാറിന് ജീവപര്യന്തം തടവ് ശിക്ഷ

ഉന്നാവ് ബലാത്സംഗ കേസ്: മുൻ ബിജെപി എംഎൽഎ കുൽദീപ് സെംഗാറിന് ജീവപര്യന്തം തടവ് ശിക്ഷ

ഉത്തർ പ്രദേശിലെ ഉന്നാവിൽ യുവതിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിൽ മുൻ ബിജെപി എംഎൽഎ കുൽദീപ് സിംഗ് സെംഗാറിന് ജീവപര്യന്തം തടവുശിക്ഷ. ഏറെ വിവാദമായ കേസിൽ നിർണായകമായ വിധിയാണ് ഡൽഹി തീസ്ഹസാരിയിലെ കോടതി പറഞ്ഞത്.

25 ലക്ഷം രൂപ സെംഗാറിന് പിഴയും വിധിച്ചിട്ടുണ്ട്. ഇതിൽ 10 ലക്ഷം രൂപ ഇരയായ പെൺകുട്ടിക്ക് നൽകാനും കോടതി ഉത്തരവിട്ടു. പെൺകുട്ടിക്കും കുടുംബത്തിനും സുരക്ഷിതമായ താമസം ഒരുക്കാൻ കോടതി സിബിഐയോട് നിർദേശിച്ചു. ഓരോ മൂന്ന് മാസവും സുരക്ഷ വിലയിരുത്താനും നിർദേശിച്ചു

എംഎൽഎ സ്ഥാനത്തേക്ക് മത്സരിക്കുമ്പോൾ സെംഗാർ നൽകിയ സ്വത്ത് വിവരങ്ങൾ പരിശോധിച്ച ശേഷമാണ് കോടതി പിഴശിക്ഷ വിധിച്ചത്. ശിക്ഷാവിധി കേട്ട കുൽദീപ് കോടതി മുറിയിൽ പൊട്ടിക്കരിഞ്ഞിരുന്നു. ക്രിമിനൽ കേസിൽ കുറ്റക്കാരനെന്ന വിധി വന്നതോടെ എംഎൽഎ സ്ഥാനം കുൽദീപിന് നഷ്ടപ്പെട്ടിരുന്നു.

 

Share this story