പ്രതിഷേധം ആളിക്കത്തുന്നു; റെയിൽവേക്ക് മാത്രം 90 കോടി രൂപയുടെ നാശനഷ്ടം

പ്രതിഷേധം ആളിക്കത്തുന്നു; റെയിൽവേക്ക് മാത്രം 90 കോടി രൂപയുടെ നാശനഷ്ടം

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം രാജ്യവ്യാപകമായി ആളിക്കത്തുമ്പോൾ ഇന്ത്യൻ റെയിൽവേക്കുണ്ടായത് 90 കോടി രൂപയുടെ നാശനഷ്ടമെന്ന് വെളിപ്പെടുത്തൽ. റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് ഡയറക്ടർ ജനറൽ അരുൺ കുമാറാണ് ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ 10 ദിവസത്തിനിടെയുണ്ടായ പ്രതിഷേധത്തിൽ നിരവധി ട്രെയിനുകളും റെയിൽവേ സ്റ്റേഷനുകളും ആക്രമിക്കപ്പെട്ടിരുന്നു. നാശനഷ്ടങ്ങളിൽ ഏറെയും സംഭവിച്ചത് കിഴക്കൻ റെയിൽവേ ഡിവിഷനിലാണ്.

ബംഗാളിൽ പ്രതിഷേധക്കാർ നിരവധി റെയിൽവേ സ്റ്റേഷനുകൾ തല്ലിത്തകർക്കുകയും ട്രെയിനുകൾക്ക് തീ വെക്കുകയും ചെയ്തിരുന്നു. 72.19 കോടി രൂപയുടെ നഷ്ടമാണ് കിഴക്കൻ റെയിൽവേയിൽ മാത്രം സംഭവിച്ചത്. ബംഗാളിൽ ഹൗറ, സീൽഡ, മാൽഡ ഡിവിഷനുകളിലാണ് അക്രമം കൂടുതലായും ബാധിച്ചത്.

വടക്കുകിഴക്കൻ റെയിൽവേയിൽ 12.75 കോടി രൂപയുടെ നഷ്ടം സംഭവിച്ചത്. നോർത്ത് ഈസ്‌റ്റേൺ റെയിൽവേയുടേത് 2.98 കോടി രൂപയുടെ നഷ്ടമാണ്. അക്രമസംഭവങ്ങളിൽ ഇതുവരെ 85 എഫ് ഐ ആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അരുൺ കുമാർ പറഞ്ഞു

 

Share this story